മനസാക്ഷി.. (11/07/2022)
ഒന്ന് കാണാനും
പറ്റിയാൽ ഒരു ദിവസം കൂടെ നിൽക്കാനും വേണ്ടിയാണ് ശനിയാഴ്ച രാവിലെ ഹോസ്പിറ്റലിൽ എത്തിയത്...!!
രാവിലെ 8 മണിക്ക് വീട്ടിൽ നിന്നുമിറങ്ങി... പത്തു മണിക്ക് കോവിഡ് ടെസ്റ്റ് ചെയ്യൻ കൊടുത്തിട്ട് കാത്തിരുന്നു...
രാത്രി ഏഴു മണി വരെ...!!
ഹോസ്പിറ്റൽ മുന്നിലുള്ള മുന്നിലുള്ള കസേരകൾ മാറി മാറി ഇരുന്ന്... ചുമ്മാ പുറത്ത് നടന്നും...
കൂടെ എപ്പോഴുമുണ്ടാകുന്ന പൗലോയുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചും
മണിക്കൂറുകൾ കാത്തിരുന്നു..!!
രാത്രി 7.30 ന്
റൂമിൽ എത്തുമ്പോൾ കരച്ചിലായിരുന്നു...!!
എന്നെ നോക്കിയില്ല...
മിണ്ടിയില്ല...
കുറച്ചു നേരെത്തെയ്ക്ക്...!!
അടുത്തിരുന്നു...
നെറ്റിയിൽ തടവി...
കൈയിൽ അമർത്തി പിടിച്ചു...!!
എന്ത് പറയാൻ....??
ഒന്നും പറയാൻ തോന്നുന്നില്ല..!!
ഇടയ്ക്ക് ഒന്ന് മയങ്ങി പോകും..
പിന്നെ ബോധമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു... മരിച്ചു പോയ ഡാഡിയെ കുറിച്ചും
കുട്ടികാലത്തെ വിശേഷങ്ങളും
പറയുന്നു...
ഉണർത്താൻ എത്ര ശ്രമിച്ചിട്ടും ഉണരുന്നില്ല... എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..!!
സങ്കടം തോന്നും ആ കിടപ്പ് കണ്ടാൽ...!!
വലതു കാലിൽ രണ്ട് വശവും തുറന്ന് വെച്ചിരിക്കുന്നു..
മുറിവുകൾ വെച്ച് കെട്ടിയിട്ടില്ല.... അതിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നു...
ഇടതു കാൽ മുട്ടിനു താഴേക്ക് കീറി ഞരമ്പ് എടുത്തിട്ട് സ്റ്റിച്ച് ഇട്ടു വെച്ചിരിക്കുന്നു...
സ്റ്റാപ്ലർ പിന്ന് അടിച്ചു വെച്ചത് പോലെ....!!
ഉള്ളിൽ പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയത് പോലെ...
ഒന്നേ നോക്കിയുള്ളു...!!
എന്തൊക്കെ സംഭവിച്ചാലും കൂടെ ഉണ്ടാവണം എന്ന് തന്നെ തീരുമാനിച്ചു..!!
സ്കൂളിൽ അനിൽ സാറിനെ വിളിച്ചു കാര്യം പറഞ്ഞു...!
പറ്റിയാൽ രണ്ട് ദിവസം casual leave പിന്നെ വേണേൽ ആദ്യമായി കമ്മ്യൂട്ടഡ് ലീവും നോക്കാം എന്ന് തീരുമാനിച്ചു...!!
ഇപ്പൊ നോക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ ബന്ധം..??
എന്റെ രണ്ടു പിള്ളേരുടെ ക്ലാസ്സ് നഷ്ടപ്പെടും...!!
വേറെ ആരുടേയും കൂടെ സ്കൂളിൽ അയക്കാൻ തോന്നിയില്ല..!!
മനസാക്ഷി അനുവദിക്കുന്നില്ല..!
എന്റെ ക്ലാസ്സിലെ 36 കുട്ടികൾക്കു അവരുടെ സാർ പഠിപ്പിക്കാൻ വരാതെ ഇരിക്കുമ്പോൾ
സാറിന്റെ മക്കളുടെ ക്ലാസ്സ് മുടക്കാതിരിക്കുന്നത്
മനുഷ്യത്വം അല്ലെന്നു തോന്നി..!!
എന്റെ മക്കളും സ്കൂളിൽ പോവണ്ടെന്നു എന്റെ മനസാക്ഷി പറഞ്ഞു..!!