അവഗണന... (26/06/2022)

ഇഷ്ടങ്ങളും താല്പര്യങ്ങളും നൈമിഷികമാണ്...!!
എപ്പോൾ വേണേലും മാറാം..
മാറ്റി പറയാം...!!

മറ്റുള്ളവർ ആവരുത് നമ്മുടെ സന്തോഷം define ചെയ്യുന്നവർ...!!

എന്നും ഒറ്റയ്ക്കാണ്.. ഒറ്റയ്ക്ക് മാത്രമേ ഉണ്ടാവൂ എന്ന് മാത്രം മനസ്സിനെ പഠിപ്പിക്കുക..!!

കൂടെ ഉണ്ടാവും.. സ്നേഹം ആണ് എന്നൊക്കെ പറയുന്നവരെ ഒന്ന് അളക്കുക..!!
അവരുടെ സ്നേഹത്തിനും താല്പര്യത്തിനും അളവുകൾ ഉണ്ടാവും...!!

ഏത് നിമിഷവും അത്‌ മാറിയെക്കാം...!!

അത് കൊണ്ട് തന്നെ ആരെയും കണ്ട് ജീവിതം പ്ലാൻ ചെയ്യാതെ ഇരിക്കുക...!!

ഒഴിവാക്കി പോകുവാനും ഒഴിവാക്കുവാനും ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം...!!

പഠിക്കേണ്ട പാഠം...
ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ആണ് എന്ന് മാത്രം...!!

ആരെയും കാത്തിരിക്കരുത്...
ആരുടേയും വാക്കുകൾക്ക് വില കൊടുക്കരുത്...
അവസാനം ദുഃഖം നമ്മുടെ മാത്രം ആവും...!!

സന്തോഷങ്ങൾ വരുമ്പോൾ സ്നേഹം മാറ്റി വെച്ചു പോകുന്നവരുടെ ആണ് ഈ ലോകം...
അവർ മാത്രം ആണ് ഇന്നിന്റെ ശരികൾ...!!

അവർക്ക് വേണ്ടി കാത്തിരിക്കുന്ന...
എല്ലാം മാറ്റിവെയ്ക്കുന്ന ചിലർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാർ..!!

അതിൽ ഏറ്റവും മുന്നിൽ ഞാൻ തന്നെ...!!
ഞാൻ ആണ് മണ്ടൻ  ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)