പ്രതീക്ഷ.... (11/07/2022)

തിരിച്ചു കിട്ടാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല...!!
ഒറ്റപ്പെടലും അവഗണനയും ആണ് എനിക്കെന്നും...!!

അത്‌ എന്റെ മാത്രം തെറ്റ് കൊണ്ടാണെന്നും എനിക്ക് അറിയാം...!!
ഞാൻ മാത്രം തെറ്റുകാരൻ...!!
സ്നേഹിക്കപെടുവാൻ അർഹതയില്ലാത്തവൻ...!!
യോഗ്യത ഇല്ലാത്തവൻ...
വീട്ടുകാർക്ക് പോലും വേണ്ടാത്തവൻ...!!
ഇതൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ തന്ന തിരിച്ചറിവ് ആണ്...!!

ജീവിതത്തിൽ ഈ കടന്ന് പോകുന്ന ഒന്ന് രണ്ട് ദിവസങ്ങൾ എനിക്ക് ഒരുപാട് ആത്മ സംതൃപ്തി നൽകുന്നു...!!

ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുന്നത് പോലെ ഞാൻ ആസ്വദിക്കുന്നു...!!
സന്തോഷിക്കുന്നു...!!
എല്ലാത്തിലും പങ്ക് ചേരുന്നു..!!

നാളെ ഞാൻ അവഗണിക്കപ്പെടേണ്ടവൻ...
അല്ല ഇപ്പോൾ തന്നെ ആയാൽ പോലും എന്റെ സന്തോഷം നഷ്ടപ്പെടില്ല..!!

റോൾ അവസാനിച്ചത് ജൂൺ 26 ന് തന്നെ എനിക്ക് മനസിലായിരുന്നു...!!
ഇപ്പൊ വെറുമൊരു പകരക്കാരൻ ആണേലും എനിക്ക് സന്തോഷം..!!

ഞാൻ ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു പ്രവർത്തി...!!
ഒരുപാട് സന്തോഷം ലഭിക്കുന്നു...!!

പലതും കാണുമ്പോഴും കേൾക്കുമ്പോഴും ഇപ്പൊ സങ്കടം തോന്നുന്നില്ല...!!

എന്റെ റോൾ ജൂൺ 26 ന് അവസാനിച്ചിരുന്നു...!!
ആ തിരിച്ചറിവ് എനിക്ക് സങ്കടം തരുന്നില്ല...!!

നഷ്ടബോധം മാത്രം...!!

ഇനി ഒരിക്കലും പഴയ സ്നേഹമോ സൗഹൃദമോ എന്നോട് തോന്നില്ല എന്നൊരു തിരിച്ചറിവ് എന്നെ തകർക്കാതെ നിർത്തുന്നു...!!

പ്രണയവും സൗഹൃദവും നൈമിഷികമാണ്...!!

ആർക്കും ആരോടും തോന്നാം..
എപ്പോൾ വേണേലും...!!

മാനദണ്ഡം പോലും ആപേഷികം..!!

ഓടി എത്താൻ വൈകിയാൽ തീരാവുന്ന ബന്ധം മാത്രാണ് ചിലത്...!!

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധവും അങ്ങനെ തീർന്നിരിക്കുന്നു...!!

പക്ഷേ ഞാൻ ഇന്ന്‌ സന്തോഷിക്കുന്നു....!!

പ്രതീക്ഷകൾ നഷ്ടപെട്ടെങ്കിലും എനിക്ക് ഇത് സന്തോഷം...!!

ഇനിയൊരിക്കലും കിട്ടാത്ത സന്തോഷം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)