ഒറ്റുകൊടുക്കൽ... (14/07/2022)
നല്ലൊരു ചുംബനത്തോടെയാണ് ബൈബിളിൽ ഒരു ഒറ്റു കൊടുക്കൽ പൂർത്തിയാവുന്നത്...!!
ഇവിടെ പറയാൻ ചുംബനങ്ങളുടെ കണക്കുകളില്ല..!!
ഒറ്റു കൊടുക്കൽ ഞാൻ മനസാക്ഷിക്ക് വിടുന്നു..!!
ആരെയും ശപിക്കാനോ വെറുക്കനോ ഞാൻ ആളല്ല...
അതിനുള്ള യോഗ്യത എനിക്കില്ല..!!
ജീവിതത്തിൽ ഇടയ്ക്ക് നമ്മൾ കറി വേപ്പില ആവണം...!!
ആവശ്യങ്ങൾ കഴിഞ്ഞു ഒഴിഞ്ഞു മാറി കൊടുക്കണം...
കൊടുത്തില്ലെങ്കിൽ അവർ എടുത്തു പുറത്ത് കളയും..
കറിയിൽ നിന്നും
കറി വേപ്പില ഒഴിവാക്കുന്നത് പോലെ...!!
എന്നും ജീവിതത്തിൽ ചിലർക്ക് പണം മാത്രമാണ് വലുത്..!!
ചങ്ക് പറിച്ചു കൊടുത്താലും മനസിലാക്കാത്തവർ എന്ന് പറയില്ലേ...??
അങ്ങനെ ഉള്ളവർ...!!
പണി തന്നു കൊണ്ടേ ഇരിക്കും...!!
ഒരിക്കൽ കിട്ടിയിട്ട് പഠിക്കാത്തതല്ല..!!
ക്ഷമിച്ചതാണ്...!!
ഈ ലോകത്ത് എന്തും വില കൊടുത്ത് മേടിക്കാൻ പറ്റുമെന്നു ഇന്നും ചിലർ കരുതുന്നു ...!!
അതിന് അപ്പുറം ചില മൂല്യങ്ങൾ ഉണ്ട്...
ഒരിക്കലും മനസിലാക്കാൻ പറ്റാത്തത്..!!
ചിലർക്ക്...!!
ആരോട് ആണ് ഞാൻ ഇതൊക്കെ പറയുന്നത്....??
മനസാക്ഷി മരിച്ച ചിലരുണ്ട്...
ഈ ലോകം അവരുടേതാണ്...!!
സ്വയം മറന്നു കൂടെ നിന്നവർ അവർക്ക് അധികപറ്റ്...
വേണ്ടാത്തവർ...
ഒഴിവാക്കേണ്ടവർ...!!
ഇതൊക്കെ അറിയാവുന്നത് കൊണ്ട് തന്നെ
വ്യക്തമായ തിയതി ഇട്ടുകൊണ്ട് തന്നെ ഞാൻ ഇവിടെ കുറിച്ചിട്ടു..
ഞാനും പുറത്താക്കപ്പെടും..
അടുത്ത ദിവസം തന്നെ...
എന്റെ ഉപയോഗം കഴിഞ്ഞിരിക്കുന്നു...!!!
ഇന്നായിരുന്നു ആ ദിവസം...!!
ഞാനും ഒറ്റു കൊടുക്കപ്പെട്ട ദിവസം..!!
ചതിക്കപ്പെട്ട ദിവസം...!!
ആർക്കോ വേണ്ടി...
ആരോ ഒരാൾക്ക് വേണ്ടി...!!