എഴുത്തിടം... (05/07/2022)
കൂടെ ഉണ്ടാവും എന്ന് കരുതുന്നവർ വേണ്ടെന്ന് വെയ്ക്കുന്നത് തന്നെയാണ് ഏറ്റവും സങ്കടകരം...!!
മനസിലാക്കും എന്ന് കരുതിയവർ....
സ്നേഹിക്കും എന്ന് വിശ്വസിച്ചവർ....
അതൊന്നുമായിരുന്നില്ല എന്നൊരു തിരിച്ചറിവ് ആണ് ഏറ്റവും വേദന...!!
എന്തൊക്കെ ചെയ്താലും വിസ്മരിക്കപ്പെടൽ തന്നെയാണ് എന്റെ വിധി...
ജീവിതത്തിൽ അത് മാത്രം തുടർച്ചയായി സംഭവിക്കുന്നു...!!
പരാതിയോ വെറുപ്പോ ഇല്ല..
ആരോടും...!!
ചുമ്മാ എഴുതി തീർക്കും...
സങ്കടങ്ങളുടെ ശവപറമ്പിൽ ഒരു താള് കൂടി അടക്കം ചെയ്യുന്നു...!!
അതിന് വേണ്ടി മാത്രം ഞാൻ നടന്നു കയറുന്ന ഒരിടം മാത്രം ഈ ബ്ലോഗ്...!!
എന്റെ സങ്കടങ്ങളുടെ എഴുത്തിടം...!!
മരിക്കുവോളം ഞാൻ ഇവിടെ ജീവിക്കും...!!
ആരോടും പോയി പറയാനില്ല...!!
മനസിലാക്കൽ ഒരു കലയാണ്...!!
നമ്മളെ മനസിലാക്കാനും നമ്മൾക്ക് മനസിലാവാനും ആ കലയെ പ്രണയിക്കണം...
സ്വന്തമാക്കണം...!!
ഞാൻ ഒരു പരാജയമായിരുന്നു...!!
എനിക്ക് മനസിലാക്കാൻ പറ്റാത്ത കൊണ്ട് പാതി വഴിയിൽ ഒരാൾ ഇറങ്ങി പോയി...!!
എന്നെ മനസിലാക്കും എന്ന് വിചാരിച്ചയാളും എന്നെ പടിയടച്ചു...!!
ഒന്നും പ്രതീക്ഷിക്കരുത് എന്ന് വിചാരിക്കും...
എന്നാലും പതിയെ ആഗ്രഹിച്ചു പോകും...
അർഹത ഇല്ലെന്നു അറിഞ്ഞുകൊണ്ട്തന്നെ...!!
പിന്നെ കുറെ സങ്കടം...!!
കരയുന്നതിലും നല്ലത് ഒരു ഓർമ്മപെടുത്തൽ ആയി ഇവിടെ തന്നെ അവശേഷിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി...!!
അതാകുമ്പോൾ ഇടയ്ക്ക് വന്ന് വായിച്ചു നോക്കി മനസ്സിൽ കുറിച്ചിടാമല്ലോ...!!
പക്ഷേ എങ്ങനെ എഴുതിയിട്ടാലും ഞാൻ വീണ്ടും അതിൽ തന്നെ എത്തി ചേരുന്നു.... എന്തൊക്കെയോ ആഗ്രഹിക്കുന്നു.... ആരുടെയൊക്കെയോ ആരെങ്കിലും ആവണം എന്ന് ആഗ്രഹിക്കുന്നു...
വീണ്ടും അതല്ല എന്നറിയുമ്പോൾ തകർന്നു പോകുന്നു...!!
എന്തൊരു ജീവിതം..!!
മറ്റൊരാൾ നമ്മൾ സ്നേഹിക്കുന്നത് പോലെ നമ്മളെ സ്നേഹിക്കണം എന്ന വാശിയാണ് എല്ലാത്തിനും കാരണമെന്ന് അറിയാം...
എന്നാലും പണ്ടേ മണ്ടനായ ഞാൻ വീണ്ടും അത് മറക്കും...
അടുത്ത ഇരയാവാൻ വേണ്ടി..!!
ആയി...!!