കപടത... (07/07/2022)
വീണുപോകുമ്പോൾ താങ്ങി നിർത്തേണ്ടത് കൂടെയുള്ളവരുടെ കടമ തന്നെയാണ്...!!
അത് ഭാര്യയായാലും ഭർത്താവായാലും...!!
അത് പൊലിപ്പിച്ചു കാട്ടുമ്പോൾ സ്വയം അപഹാസ്യരാവുകയെ ഉള്ളു...!!
അതൊരു കാപട്യമാണ്...!!
പെട്ടന്ന് മനസിലാക്കപ്പെടുന്ന വില കുറഞ്ഞോരഭിനയം..!!
അസുഖം വരുമ്പോൾ ഇട്ടേച്ചു പോകുന്നവർ വിരളമാണ്...!!
അങ്ങനെയുള്ളവരും ഉണ്ടെന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്..!!
കൂടെ കൊണ്ട് നടന്നവർ സഹായിക്കുമെന്ന് കരുതിയതാണ് ആദ്യ വീഴ്ച്ച..!!
കൂടെ നിന്നവരുടെ വില മനസിലാക്കാതെ
തള്ളിപ്പറയുന്നത് രണ്ടാമത്തെ പതനം..!!
തെറ്റുകൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കട്ടെ..!!
തിരിച്ചു പ്രതീക്ഷിക്കാതെ ആരും സഹായം ചെയ്യുന്നില്ല...!!
അല്ലെങ്കിൽ ഒരിക്കൽ ആരോ വെച്ചു നീട്ടിയ സഹായം അനുഭവിച്ചവർ തനിക്ക് കിട്ടിയത് വേറൊരാൾക്ക് തിരിച്ചു കൊടുക്കുന്നു...!!
അത് കടപ്പാട്...!!
എനിക്ക് ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്...!!
ഒരിക്കലും വിലയിടാൻ പാടില്ലാത്ത സഹായം...!!
ഞാൻ അത് തിരിച്ചു തന്നെ കൊടുക്കും...!!
ആർക്കെങ്കിലും...!!
കാരണം കടപ്പാട് ഒരു ബാധ്യതയാണ്...!!
പിന്നെ.....
ചെയ്തു കൊടുത്ത സഹായത്തിന് വിലയിടുന്നത് വളരെ വലിയ ചതിയാണ്..
എന്നെ സംബന്ധിച്ചു...!!
എന്നോട് കാണിച്ച സ്നേഹത്തിനാണ് ഞാൻ കൂടെ നിന്നത് അതൊരിക്കലും പണം കണ്ടിട്ടില്ല...!!
ഇനിയൊരിക്കലും എന്റെ കൂടെ ഉണ്ടാവില്ലെന്നു അന്ന് തന്നെ മനസിലാക്കിയിട്ടു തന്നെയാണ് കൂടെ നിന്നത്...!!
കള്ളങ്ങളും രഹസ്യങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാ കൂടെ നിന്നത്...!!
പണം പ്രതീക്ഷിച്ചില്ല...!!
ഏറ്റവും മോശമായി പോയി എനിക്ക് അത് വെച്ച് നീട്ടിയത്...!!