മരണ മൊഴി.. (05/07/2022)
തോറ്റുപോകുന്നവർ ആണ് മദ്യത്തെ പ്രണയിക്കുന്നവർ...!!
അത് ജീവിതത്തിൽ ആയാലും സ്നേഹത്തിലായാലും...!!
ഞാനും തോറ്റിരിക്കുന്നു...!!
സ്നേഹത്തിന്റെ മുന്നിൽ...!!
പണമില്ലാത്ത ജീവിതത്തിൽ..!!
മദ്യം...
അതൊരു ലഹരി മാത്രമല്ല..
മരുന്ന് കൂടിയാണ്...
ചിലർ തരുന്ന മുറിവുകൾ ഉണക്കാനും
ഉറക്കാനും
മറക്കാനും..!!
എനിക്ക് ഇപ്പൊ പ്രണയമാണ്..!!
മദ്യത്തോട്..!!
ചതിക്കില്ല... അതുറപ്പാണ്..!!
വേണ്ടെന്ന് വെയ്ക്കില്ല
ഞാൻ ഉപേക്ഷിച്ചു പോയാലും...!!
നശിക്കാൻ തന്നെയാണ് തീരുമാനം...!!
ഒരു പതിയെയുള്ള മരണം ...!!
അറിഞ്ഞു കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്നു..
മരിച്ചു കൊണ്ടിരിക്കുന്നു...!!
ജീവിച്ചിരുന്നാൽ ഞാൻ ചിലർക്ക് ബാധ്യതയാവും...
അവർക്ക് വേണ്ടി...
അവരുടെ നല്ല നാളെകൾക്ക് വേണ്ടി...
ഞാൻ മരിക്കുന്നു...!!
പതിയെ...
ഓരോ രാത്രിയും...
ഇന്നലെയും...
ഇന്നും...
ഇനിയുള്ള നാളെകളിലും..
ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു..!!
ഇതിൽ പരം എനിക്ക് ഒന്നും അവർക്ക് വേണ്ടി ചെയ്യാനില്ല..!!
ഞാനും എന്റെ സ്നേഹവും ആർക്കും ഒരു ബാധ്യതയാവില്ല..
ഇനിയൊരിക്കലും...
ഇനിയാർക്കും...!!
തോറ്റു പോകാത്ത ഒരു പ്ലാൻ വേണം...!!
വീണു പോകാതെ നടക്കണം അവിടെ വരെ...!!
അവസാനയാത്ര...!!
ചുറ്റുമുള്ളവർ ഉറങ്ങുമ്പോൾ...
ആരെയും ഉണർത്താതെ...
രണ്ട് ചുംബനങ്ങൾ മാത്രം ബാക്കി വെച്ചിട്ട് ഇറങ്ങി നടക്കണം..
കൂടെയുറങ്ങുന്ന രണ്ട് സഹയാത്രികരെ തനിച്ചാക്കി പുറപ്പെടണം..
ആരോടും പറയാതെ...!!
എന്റെ മരണമൊഴി ഇവിടെയുണ്ടാവും...!!
എന്റെ ഈ ബ്ലോഗിൽ..
എന്റെ സങ്കടങ്ങളുടെ ശവപറമ്പിൽ...!!
കുത്തി പോക്കരുത്...
ഡിലീറ്റ് ചെയ്യരുത്...
അതവിടെ തന്നെ കിടന്നോട്ടെ...!!
ഞാൻ ഇവിടെ മരിച്ചു ജീവിച്ചിരുന്നു കുറെ വർഷങ്ങൾ എന്ന് നാളെയുടെ ഓർമ്മപ്പെടുതലായി...!!
ഒരാഴ്ചയ്ക്ക് അപ്പുറം പ്രീയപെട്ടവരുടെ ഓർമ്മകളിൽ ഞാൻ ഉണ്ടാവില്ല...
അത്രയ്ക്ക് ഒന്നും ഞാൻ ആർക്കും ആയിരുന്നില്ല...!!
ആർക്കും..!!
മരണ ശേഷം
എന്നെ ഓർക്കുമെന്ന് എനിക്ക് ഉറപ്പ് പറയാനായി ഒരു പേര് പോലും എനിക്കില്ല...!!
എന്തൊരു കഷ്ട്ടം ആണല്ലേ എന്റെ ജീവിതം...??
മുപ്പത്തെട്ടു വർഷം ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ട്
എന്നെ ഓർത്തുകരയാൻ ഒരാള് പോലുമില്ല എനിക്ക്...!!
ഞാൻ കരഞ്ഞിട്ടുണ്ട്...
എനിക്ക് പ്രീയപെട്ടവർ കടന്ന് പോയപ്പോൾ..
എന്റെ ദിനിൽ... ജിജോ...!!
കൂടെ ഉണ്ടായിട്ടുണ്ട്... അവസാന നിമിഷം വരെ ...
കരഞ്ഞു കൊണ്ട് തന്നെ...!!
അവസാനമായി ഹോസ്പിറ്റലിൽ കിടന്ന ദിവസങ്ങൾ ഒക്കെയും ഞാൻ കൂടെ ഉണ്ടായിട്ടുണ്ട്...
മോർച്ചറിയിൽ പോലും അനുഗമിച്ചിട്ടുണ്ട്...
മണ്ണോടു ചേരുന്നത് വരെ...!!
ഇന്നും ഓർമ്മയിൽ ഉണ്ട് ആ ദിനവും ആ സങ്കടങ്ങളും..!!
നവംബർ മാസം എനിക്ക് നൊമ്പരം തന്നെ...!!
ഇന്നും...!!
ഇന്നാണ് ഞാനും ചിന്തിച്ചത്..എനിക്ക് വേണ്ടി കരയാൻ ഒരാള് പോലും ഈ ലോകത്ത് ഇല്ലല്ലോയെന്ന്...!!
ഒരാൾ ഉണ്ടാവുമെന്ന് ചുമ്മാ വിചാരിച്ചിരുന്നു...
ഒരു ചെറിയ തെറ്റിദ്ധാരണയായിരുന്നു അതെന്നു ഇപ്പൊ മനസിലായി...!!
എന്റെയായിരുന്നില്ല ഒരിക്കലും...
ഇനിയൊട്ടുമാവില്ല...!!
ഒരിക്കലും..!!
ഒരുപാട് അകന്നു പോയി...!!
മറന്നു പോയി...!!
എന്നും രാത്രിയിൽ ഞാൻ പ്രണയിക്കുന്നു...
ഒരുപാട്..
ഒരുപാട് ചിന്തിക്കുന്നു...!!
എന്നെ ചതിക്കില്ലയെന്ന് എനിക്ക് ഉറപ്പുള്ള ഒരു പ്രണയം..!!
ഒറ്റപ്പെടുത്തില്ല...
കുറ്റം പറയില്ല...
അവഗണിക്കില്ല...
ഉപേക്ഷിച്ചു പോകില്ല..
എന്റെ പ്രണയം...!!
നാളെ ഞാൻ യാത്രയാവുന്നത് വരെ അവളുണ്ടാവും ഇനിയെന്നും...!!
അവൾ മാത്രം മതി എനിക്കിനി..!!
ഞാൻ ബാധ്യത ആവാത്ത ഒരേ ഒരു ബന്ധം... എന്റെ സുഹൃത്ത്...
കാമുകി... ഭാര്യ...!!
എല്ലാം ഒരാൾ മാത്രം...!!