പ്രശ്നങ്ങൾ...(06/07/2022)

പ്രശ്നങ്ങൾ എല്ലാർക്കും ഉള്ളതല്ലേ...?

നമ്മുടെ സങ്കടം പറയുമ്പോൾ മിക്കവാറും കേൾക്കാറുള്ള ഒരു മറുവചനം ആണിത്...!!

മനുഷ്യൻ അവന്റെ യുക്തികൊണ്ട് ഉണ്ടാക്കിയ ഒരു escapism...!!
മറ്റൊരുത്തന്റെ പ്രശ്നം നിസാര വൽക്കരിക്കേണ്ടത് എന്റെ നിലനിൽപ്പിന്റെ പ്രശ്നം ആണെന്ന് തോന്നൽ ഉള്ളവർ മാത്രം ആണ് ഇങ്ങനെ പറയുന്നത്...!!

ഒരു പ്രശനവും ഇല്ലാത്ത എന്തോരം മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്...!!

അവരോടു പോലും നമ്മുടെ സങ്കടം പങ്ക് വെച്ചാൽ അവരും പറയുന്ന ഒരു ഡയലോഗ് മാത്രാണ് ഇത്...!!

ഇങ്ങനെ പറയുന്ന എല്ലാരും സമ്പന്നർ ആയിരിക്കും...!!
അഞ്ച് പൈസ ചിലവ് ഇല്ലാതെ അവർ ചെയുന്ന ഒരു ഉപകാരം മാത്രം ആണ് ആ പറച്ചിൽ...!!

വേറെ ഒരു കപട ഭക്തർ ഉണ്ട്...!!
എത്ര കാശ് ഉണ്ടേലും ഒരു രൂപയുടെ സഹായം പോലും ചെയ്യാതെ ..
മനസ്സിൽ പോലും നന്മയില്ലാത്ത
അവരുടെ വായിൽ നിന്നും അപ്പോൾ ഒരു മുത്ത്‌ പൊഴിയും...!!

ഞങ്ങൾ പ്രാർത്ഥിക്കട്ടോ..
എല്ലാം ശരിയാവും..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)