മനസ്.. (07/07/2022)
എന്തൊക്കെ ചെയ്തിട്ടും മനസ്സ് നേരെ ആവുന്നില്ല..!!
ഒരുപാട് ആഴത്തിൽ മുറിവേറ്റ പോലെ...!!
അല്ലേലും അടുപ്പം ഉള്ളവരുടെ പണികൾ നമ്മുക്ക് ഒരിക്കലും താങ്ങാൻ പറ്റില്ലല്ലോ...!!
ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടുന്ന വേദനയാണ്...!!
പെട്ടന്നൊരു ദിവസം ആരുമല്ലാതായി തീരുന്നത് മനസ്സ് അംഗീകരിക്കാൻ പാടാണ്...!!
വിളിക്കാതെയും മെസ്സേജ് അയക്കാതെയും ഇരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്...!!
ഇനിയൊരിക്കലും ഒരടുപ്പം മനസ്സിൽ ഉണ്ടാവാതിരിക്കാൻ...!!
മാറി കൊടുക്കേണ്ടവൻ തന്നെയായിരുന്നു എന്ന് എപ്പോഴും അറിയാമായിരുന്നു..!!
ഇത്രയും പെട്ടെന്ന് വേണ്ടി വരുമെന്ന് ഓർത്തില്ല..
ഇത്രയും എളുപ്പത്തിൽ അന്യൻ ആയി കരുതുമെന്നും ചിന്തിച്ചില്ല..!!
അവിടെ മാത്രം ആണ് ഞാൻ തകരുന്നത്...!!
കൂടെ നിൽക്കാനും സഹായിക്കാനും ഇനിയും ആഗ്രഹങ്ങൾ ബാക്കി..!!
പരിധിയില്ലാത്ത ഇഷ്ടങ്ങൾ ആണ് എന്റേത്...!!
മാനദണ്ഡം ഇല്ലാതെയാണ് ഞാൻ സ്നേഹിച്ചത്...!!