ജൂൺ 26... (08/07/2022)

സങ്കടങ്ങൾ ആണ് എന്നെ ഇവിടെ എത്തിക്കുന്നത്..!!

ജൂൺ 26 മുതൽ പതിവായി ഞാൻ ഇവിടെയുണ്ട്..!!

കൂടെ ഉണ്ടായിട്ടും..
കൂടെ നിന്നിട്ടും...
എന്നെ തള്ളിപറയുന്നത് കണ്ടപ്പോൾ തകർന്നു പോയി..!!

ജീവിതത്തിൽ ഇതുവരെ പണത്തിനു ഒരുപാട് മൂല്യം കൊടുത്തിട്ടില്ല..!!
അത്‌ ഇല്ലാത്ത കൊണ്ട് ഒരുപാട് ഇഷ്ടങ്ങൾ ഒന്നും മാറ്റിവെയ്‌ക്കേണ്ടി വന്നിട്ടില്ല..!!
ഒരു വീട് വെയ്ക്കാൻ ഒരിക്കലും ഇനി കഴിയില്ലെന്ന് അറിയാം..
അത്‌ മാത്രം ആണെന്റെ സങ്കടം..
പണമില്ലാത്ത സങ്കടം...!!

ഒരു വീഴ്ചയുണ്ടാവുമ്പോൾ..
ഒരാവശ്യം വരുമ്പോൾ..
എന്നെ ഓർക്കുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു...!!
ഓർമ്മിക്കുവാനും ഓടിയെത്താനും
വേറെയും ആളുകൾ ഉണ്ടായത് കൊണ്ട് ഞാൻ പുറത്തായി..!!

ഒരു പെണ്ണ് കാരണം ഇനിയും സങ്കടപെടരുത് എന്ന് തീരുമാനിച്ചാണ്...
മാറ്റേണ്ടി വന്നു...!!
വളരെ ലാഘവത്തോടെ എന്നെ ഒഴിവാക്കി
മറ്റൊരാളെ പ്രതിഷ്ഠിച്ചു എന്ന് കാണുമ്പോൾ സങ്കടം...!!

മണിക്കൂറിനു ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നില്ല..!!

ഒരിക്കലും വെറുക്കില്ല ഞാൻ..
അനുഭവിച്ച സ്നേഹത്തിനും
നൽകിയ കരുതലിനും
നന്ദി മാത്രം..!!

എത്രയും വേഗം ജീവിതത്തിൽ ഇനിയും നടന്നും ഓടിയും ആസ്വദിക്കാൻ സാധിക്കട്ടെ...!!

എന്റെ കാര്യങ്ങൾക്ക് ഏകദേശം തീരുമാനം ആവുന്നു...!!
പണികൾ കിട്ടി തുടങ്ങി..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)