വായനക്കാർ... (06/07/2022)
ഇന്നിതുവരെ 39 പേര് എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തു പോസ്റ്റുകൾ വായിച്ചു..!!
ആകെ 10000 ൽ പരം ആളുകൾ എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തിട്ടുണ്ട് ഇപ്പോൾ വരെ...!!
കഴിഞ്ഞ മാസം 348 പേര്..!!
ഒന്ന് രണ്ട് പേരെ എനിക്ക് അറിയാം...!!
സ്ഥിരമായി എന്റെ എഴുത്തുകൾ വായിക്കുന്നവരും എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നവരും ആണ്...!!
ചിലരൊക്കെ സങ്കടം പറയാറുണ്ട്...!!
ബ്ലോഗ് വായിച്ചാൽ മനസ്സിൽ തട്ടുമെന്നും ഒരു വിങ്ങൽ വരുമെന്നൊക്കെ...!!
എനിക്ക് ഇതൊരു ഡയറിയാണ്...!!
ആരും വായിക്കാൻ വേണ്ടി എഴുതി തുടങ്ങിയതല്ല ..!!
16 വയസ്സ് മുതൽ ഡയറി എഴുതി ശീലിച്ചു ..!!
പിന്നീട് 2013 മുതൽ ഈ ബ്ലോഗിൽ എഴുതിയിടാൻ തുടങ്ങി...!!
പ്രണയം ആയിരുന്നു അന്നൊക്കെ എഴുത്തിന്റെ വിഷയം...!!
ആ വിഷയം തന്നെ എനിക്ക് മുട്ടൻ പണി തന്നപ്പോൾ എല്ലാം ഡിലീറ്റ് ആക്കി ബ്ലോഗ് എഴുത്തു നിർത്തി...!!
എന്നാലും തോന്നലുകളും ചിന്തകളും ഒക്കെ പിന്നെയും എഴുതിയിട്ട് കൊണ്ടിരുന്നു..!!
ലിങ്ക് അറിയാവുന്നവർക്ക് എപ്പോൾ വേണേലും കയറി വായിക്കാം...!!
മറ്റുള്ളവരുടെ ഫീഡ് back നു വേണ്ടി എഴുതുന്നതല്ലാത്ത കൊണ്ട്
കമന്റ് ബോക്സ് ഞാൻ off ചെയ്തു ഇട്ടിരിക്കുന്നു...!!
വേറെയും ചിലർ ഉണ്ട്...
വായനക്കാർ...!!
അവർ വരുന്നത് ഒരു എത്തി നോട്ടത്തിനാണ്...!!
എന്റെ പുതിയ സങ്കടം എന്താണ് എന്ന് അറിയാൻ ...!!
എനിക്ക് സന്തോഷം ഇല്ലെന്ന് ഉറപ്പ് വരുത്താൻ..!!
വന്നോളൂ... വായിച്ചോളൂ...!!
ഒരു പരാതിയും ഇല്ല...!!
സങ്കടങ്ങൾ മാത്രമേ ഞാൻ എഴുതാറുള്ളു...!!
അപ്പോൾ മാത്രമേ ഞാൻ ബ്ലോഗിൽ വരാറുള്ളൂ...!!
സന്തോഷം ഞാൻ പങ്ക് വെയ്ക്കാറുണ്ട്.. എന്റെ പ്രീയപെട്ടവരുമായി...!!
സങ്കടങ്ങൾ ഞാൻ ഇവിടെ കുഴിച്ചു മൂടുന്നു..!!
ഇടയ്ക്ക് വീണ്ടും വന്നു വായിക്കുവാനും കടന്ന് പോയ വഴികളും വിഷമങ്ങളും മറന്നിട്ടില്ലെന്ന് എനിക്ക് സ്വയം ഉറപ്പ് വരുത്തുവാനും..!!
എന്റെ എഴുത്തും സങ്കടവും എന്നും എന്റെ മരണം വരെ കൂടെ ഉണ്ടാവുണെന്ന് എന്ന് എനിക്ക് ഉറപ്പാണ്...!!
മരണം ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് കിട്ടും..!!
അതും എനിക്ക് ഉറപ്പാണ്...!!
ജീവിതം ഞാൻ ആഗ്രഹിച്ചത് പോലെ ആയില്ലെങ്കിലും മരണം ഞാൻ നേടിയെടുക്കും..!!