fav place... (05/10/2026)

സത്യത്തിൽ നമ്മുക്ക് പ്രീയപെട്ട ഒരു സ്ഥലം ഉണ്ടോ...??

ഇല്ലെന്നാണ് ഞാൻ  ജീവിതത്തിൽ മനസ്സിലാക്കിയത്...!!
ഇതുവരെ എനിക്ക് ഏറ്റവും പ്രീയപെട്ട സ്ഥലം എന്ന് ഞാൻ കരുതിയ സ്ഥലം ഇനിയൊരിക്കലും എനിക്ക് പ്രീയപെട്ടതല്ല എന്ന് ഞാൻ മനസിലാക്കിയത് ഈ അടുത്താണ്...!!

സത്യത്തിൽ നമ്മുടെ പ്രീയപെട്ടവരുടെ സാമീപ്യം ആണ് ജീവിതത്തിൽ ഏറ്റവും പ്രീയപെട്ട സ്ഥലം....
അവരുടെ സാന്നിധ്യം ആണ് ഏറ്റവും മനോഹരം...!!
അവരുടെ അഭാവത്തിൽ ഏത് ഭംഗിയുള്ള സ്ഥലവും നമ്മൾക്ക് വിരസമായി അനുഭവപ്പെടും...!!
യാത്രകളിൽ ലക്ഷ്യസ്ഥാനം അല്ല...
നമ്മുടെ സഹയാത്രികരാണ് എന്നും യാത്ര മനോഹരമാക്കുന്നതെന്ന് പറയുന്നത് പോലെ...!!
ചിലരുടെ അസാന്നിധ്യം ജീവിതം ശൂന്യമാക്കും...!!
എത്ര ആകർഷണീയ സ്ഥലവും...
എത്ര സുന്ദരമായ കാഴ്ചകളും നമ്മെ പിന്നീട് സന്തോഷിപ്പിക്കില്ല...!!

ഇറങ്ങി പോവാനാണെങ്കിൽ 
എങ്ങും കടന്ന് ചെല്ലാതിരിക്കുക...!!
വഴിയിൽ ഉപേക്ഷിക്കാൻ ആണെങ്കിൽ ആരെയും കൂടെ കൂട്ടാതിരിക്കുക...!!
ചതിക്കാനാണെങ്കിൽ ഒരിക്കലും സ്നേഹിക്കാതിരിക്കുക...!!

മറുവശത്തു നിൽക്കുന്ന മനുഷ്യനോട് അത്രയെങ്കിലും മനസാക്ഷി കാണിക്കുക...!!

⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)