betrayal trauma... (23/10/2026)

ഈ അടുത്ത് വായിച്ച മനോഹരമായ ഒരു വരിയുണ്ട്...

"ആശ്വാസമേകാൻ വന്നിട്ട് വേദനയുടെ പുതിയൊരു അധ്യായം കൂടി തുറന്നു തന്നിട്ട് 
പടിയിറങ്ങുമെന്ന് കരുതിയില്ല..
സാരമില്ല... പൊയ്ക്കോളൂ...!!"

തകർന്നു നിൽക്കുന്ന നമ്മുടെ ജീവിതത്തിലെ  മോശം സമയത്ത്  പ്രതീക്ഷകളുടെ പുത്തൻ ആകാശങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട്..
പുതിയൊരു പുലരി ഉറപ്പ് പറഞ്ഞ് കൊണ്ട് കടന്ന് വന്നൊരാൾ...
ഇതുവരെ അനുഭവിച്ചതിനെക്കാൾ 
വലിയ മുറിവും...
ആഴത്തിൽ ഉള്ള വേദനയും 
സമ്മാനിച്ചു കൊണ്ട്...
ഈ ജന്മത്തിൽ മറ്റൊരാളെ സ്നേഹിക്കാൻ നമ്മളെ ഭയപ്പെടുത്തിക്കൊണ്ട്...
ഭീകരമായി ചതിച്ച് 
ഇറങ്ങിപ്പോയ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ...??

നമ്മളെ കുറ്റപ്പെടുത്തി...
അവർ ഇറങ്ങിപോകുമ്പോൾ...
അവർ മറ്റൊരാളുടെ
ഭാഗമായി തീരുമ്പോൾ...
പുതിയ ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ...
നമ്മുടെ 
മനസ്സിനേറ്റ മുറിവിന്റെ ആഴം ഓർത്തിട്ടുണ്ടോ...??
മനഃശാസ്ത്രത്തിൽ 
ആ അവസ്ഥയെ
 "betrayal trauma"
എന്ന് വിളിക്കും...!!

പിന്നീട് ഒരിക്കലും നമ്മുക്ക് മറ്റൊരാളെ സ്നേഹിക്കാനോ വിശ്വസിക്കാനോ സാധിക്കാത്ത വിധം അവർ നമ്മെ നശിപ്പിച്ചിട്ട് ആണ് വേറൊരാളിലേയ്ക്ക് വേര് പടർത്തുന്നത്...!!

ജീവിതത്തിൽ 
ആ ഇറങ്ങി പോക്ക് വെറും ഒരു ഒഴിവാക്കൽ അല്ല..!!
ഒരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ചതി...!!
ജോസഫ് അന്നംകുട്ടി 
പറഞ്ഞത് പോലെ...
" ഒരാളെ സ്നേഹം കൊണ്ട് നിറച്ചിട്ട്  അയാളിൽ നിന്ന് ഇറങ്ങി പോകുന്നത് പോലെ.. "
വലിയൊരു ചതി ലോകത്തില്ല ..!!

എനിക്കും അങ്ങനെ ഒരാൾ ഉണ്ടായിരുന്നു...
എന്നും കൂടെ ഉണ്ടാവും എന്ന് വെറും വാക്ക് പറഞ്ഞ...
എന്നെ മാത്രം 
സ്നേഹിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച ഒരാൾ...
ഞാൻ ഉള്ളപ്പോഴും മറ്റ് പലരും ഒരേ സമയം അവകാശികളായി ഉണ്ടായിരുന്നൊരാൾ...!!

പിന്നിലോട്ട് നോക്കുമ്പോൾ 
ഞാൻ നഷ്ടപ്പെടുത്തിയ
എന്റെ സമയവും ജീവിതവും 
അവർക്ക് വേണ്ടി ചിലവഴിച്ച എന്റെ ഊർജവും ഒരു നഷ്ട്ടം ആണെങ്കിലും....
ആ നഷ്ട്ടം ഇന്നെനിക്ക് വേദനയല്ല ...!!

എന്നും ഉണരുമ്പോൾ ഈ പ്രപഞ്ചത്തിനോട് നന്ദി പറയാൻ തോന്നും...
കാരണം...
എന്നെ അർഹിക്കാത്തവരിൽ നിന്നും എന്നെ ഇപ്പോഴെങ്കിലും രക്ഷപ്പെടുത്തിയതിന്...!!

എങ്കിലും എനിക്ക് അവരോടു പറയാനുള്ളത്...
ഞാൻ ആദ്യം കുറിച്ച വരികൾ തന്നെ...!!

"സാരമില്ല.. പൊയ്ക്കോളൂ"

⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)