athirappilly trip(02/10/2026)
സൗഹൃദങ്ങൾ പൂർണമായും ഞാൻ ഒഴിവാക്കി തുടങ്ങിയത് 2017 ലാണ്...!!
അന്ന് മുതൽ തൊഴിലിടത്തെ ബന്ധങ്ങളെ സൗഹൃദങ്ങൾ ആക്കി കണ്ട് തുടങ്ങി...!!
ആയിരിക്കുന്ന സ്കൂളിൽ ചെറിയ സൗഹൃദ ബന്ധങ്ങളിയ്ക്ക് മാത്രമായി ഞാൻ ഒതുങ്ങി തുടങ്ങി...!!
ആഴ്ച്ചയിൽ അഞ്ച് ദിവസവും എന്നും കാണുന്നവരും
ദിവസവും വൈകുന്നേരം സ്കൂളിൽ നിന്ന് പിരിഞ്ഞാലും ഒരു തവണങ്കിലും ഒന്ന് ഫോൺ ചെയ്യാൻ തോന്നുന്നതും
ഒഴിവ് ദിവസങ്ങളിൽ ചെറിയ യാത്രകളോ ഒരുമിച്ചു ചേരലുകളോ ആയിരുന്നു എനിക്ക് എന്നും സന്തോഷം...!!
ഇന്ന് യാത്രകൾ എനിക്ക് വിരസമാണ്...!!
പോകാത്ത സ്ഥലങ്ങൾ കേരളത്തിൽ ഇല്ല...
തമിഴ്നാട്ടിലും...!!
യാത്രയിൽ കൂടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ ഇത്രയും നാൾ എന്നെ വളരെ ഭംഗിയായി ചതിക്കുവായിരുന്നു എന്ന തിരിച്ചറിവാണ് എന്നെ യാത്രകളെ ഇപ്പോൾ മടുപ്പിച്ചത്...!!
പരമാവധി ഒറ്റയ്ക്ക് യാത്രകൾ ഇനി വേണ്ടെന്ന് തന്നെ തീരുമാനിച്ചിരിക്കുന്നു...!!
മറ്റ് പല ശീലങ്ങളോടൊപ്പം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട യാത്രകളും ഞാൻ നിർത്തിയിരിക്കുന്നു...!!
എന്നിട്ടും എന്നെ സ്നേഹിക്കുന്നവരും...
എന്റെ സങ്കടങ്ങളിൽ കൂടെ ഉള്ളവരും കൂടി ഇന്നൊരു ചെറിയ യാത്ര...
വലിയ സന്തോഷം..
ഒരുപാട് നല്ല നിമിഷങ്ങൾ .!!