ഒരാളെ മറക്കാൻ മറ്റൊരാൾ.. (31/10/2026)

ജീവിതത്തിൽ  ഒരേപോലെയുള്ള രണ്ട് അനുഭവങ്ങളിൽ കൂടി കടന്ന് പോയി കഴിഞ്ഞു മനസ്സിലാവുന്ന ഒരു പാഠമുണ്ട്...

"ഒരാളെ മറക്കാൻ മറ്റൊരാളെ സ്നേഹിക്കരുത്.. "

നഷ്ടപെട്ടവരെ കുറിച്ച് സങ്കടപെടരുത്...
നമ്മളെ അർഹിക്കാത്തവരെ പ്രപഞ്ചം തന്നെ നീക്കം ചെയ്യുന്നതാണ്...!!
അതൊരിക്കലും നഷ്ട്ടമല്ലെന്ന് കാലം തെളിയിക്കും....!!

ആരെയും പിടിച്ചു നിർത്തരുത്...
പോകാൻ ആഗ്രഹിക്കുന്നവർക്ക്..
വാതിൽ കാണിച്ച് കൊടുക്കുക...
ഇറങ്ങി പോകാൻ അനുവദിക്കുക..
നിശബ്ദമായി അത് അംഗീകരിക്കുക...!!
ആ സമയം അൽപ്പം ദുഃഖം തോന്നുമെങ്കിലും പിന്നീടുള്ള ജീവിതത്തിൽ ആ തീരുമാനം ഏറ്റവും വലിയ സന്തോഷമായിരിക്കും ..!!

കൂടെ ഉണ്ടാവേണ്ടവർ ഉണ്ടാവുകതന്നെ ചെയ്യും...!! ഏതൊക്കെ വാതിലുകൾ തുറന്ന് കിടന്നാലും...
കടന്ന് പോകേണ്ടവർ പോവുക തന്നെ ചെയ്യും എത്ര വലിയ താഴിട്ട് പൂട്ടിയാലും...!!

നമ്മൾ അർഹിക്കുന്നതിലും കുറഞ്ഞ ആരുമായും പൊരുത്തപെടരുത്...!!
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത് എന്ന് പണ്ടുള്ളവർ പറയുന്നത് പോലെ...
ആർക്കും വേണ്ടിയും നമ്മുടെ മൂല്യം കുറയ്ക്കരുത്...!!

സ്വയം മുറിവ് ഉണക്കുക...!!
വീണ് പോയിട്ടുണ്ടാവും...
തനിയെ എണീറ്റ് നടക്കുക...!!
ആരെയും വെറുക്കാതെ...
ആരെയും ശപിക്കാതെ..
ആരെയും കുറ്റപ്പെടുത്താതെ..
ഒന്നിനോടും നിരാശ തോന്നാതെ...
സ്വയം മാറാൻ ശ്രമിക്കുക...!!

പുതിയ ശീലങ്ങൾ ഉണ്ടാക്കുക...
അതിൽ തുടരുക...!!

ഒന്നും മറക്കാൻ ശ്രമിക്കരുത്...
കാരണം...
മറക്കാൻ ശ്രമിക്കുന്നതിനെ  കൂടുതൽ ആഴത്തിൽ ഓർമ്മിപ്പിക്കൻ മനസ്സ് ശ്രമിച്ച്കൊണ്ടിരിക്കും..!!
അതുകൊണ്ട് തന്നെ...
എല്ലാത്തിനെയും കാലത്തിന് വിട്ട് കൊടുക്കുക...
Time heals എന്നാണല്ലോ...!!

എല്ലാരും നമ്മുടെ സ്നേഹം അർഹിക്കുന്നില്ല...!!

മുന്നോട്ട് പോകണമെങ്കിൽ...
നിശബ്ദതയിൽ വളരുക..!!
കാരണം...
മറ്റുള്ളവർക്ക് കാണാൻ കഴിയാത്തതിനെ അവർക്ക് തകർക്കാനും സാധിക്കില്ലല്ലോ ..!!

ഭഗവത് ഗീതയിൽ പറയുന്നത് പോലെ...

സംഭവിച്ചത് എല്ലാം നല്ലതിന്...!!

കടന്ന് വന്നവരും...
നടന്ന് അകന്നവരും....
സംഭവിക്കണ്ടത് തന്നെ...
അനുഭവിക്കേണ്ടത് തന്നെ...!!

കടന്ന് പോകേണ്ടവർ പോവുകയും...
വരേണ്ടവർ തീർച്ചയായും വരിക തന്നെ ചെയ്യും...
ജീവിതം ഇനിയും ബാക്കി...!!

ശുഭദിനം ❤️

⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)