കിൻ - ത്സുകി (09/10/2026)

കിൻ - ത്സുകി എന്നത് ഒരു ജപ്പാനീസ് വാക്കാണ്...!!

പൊട്ടിയ മൺ പാത്രങ്ങളെ സ്വർണമോ വെള്ളിയോ പ്ലാറ്റിനമോ കലർത്തിയ ഉറുഷി എന്ന പശ ഉപയോഗിച്ച് കൂട്ടി ചേർക്കുന്ന കലയാണ് കിൻ - ത്സുകി...!!

വളരെ അപകടം പിടിച്ചതും ആയാസമേറിയ ഒരു ശരിയാക്കൽ പ്രക്രിയയാണിത്..!!
ഉറുഷി മിശ്രിതം തയ്യാറാക്കുന്നത് മുതൽ ആ ഒട്ടിക്കൽ പൂർത്തിയാക്കുന്നത് വരെ വളരെ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള ഒരു ജോലിയാണിത്...
എങ്കിലും ജപ്പാനിൽ ഉറുഷിയും കിൻ - ത്സുകിയും ഒരു തന്നതായ സംസ്കാരത്തിന്റെയും 
അതിജീവനത്തിന്റെയും സന്ദേശമാണ്...!!

ഒരിക്കൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന..
എന്നാൽ ഇപ്പോൾ ഉപയോഗശൂന്യം എന്ന് ചിലർക്ക് തോന്നുന്ന ഒരു വസ്തുവിനെ 
ഇനിയും ഉപയോഗിക്കാനും ഭാവിയിലേയ്ക്ക് കാത്ത് സൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിദ്യായാണ് കിൻ - ത്സുകി...!!

നമ്മൾ ഒരിക്കൽ ഉപയോഗിച്ച ആ വസ്തു നമ്മുടെ ജീവന്റെ ഭാഗമായിരുന്ന ഒന്നാണെന്നും 
എത്ര പൊട്ടിപോയാലും അത് നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന...
ഒരുപാട് ഓർമ്മകൾ ബാക്കി വെച്ചൊരു ഭാഗമായത് കൊണ്ട്...
ഇനിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നുള്ള തോന്നലിൽ നിന്നാണ് കിൻ - ത്സുകിയുടെ ജനനം...!!

ഒരിക്കൽ നമ്മുടെ ചുണ്ടുകളെ സ്പർശിച്ചിരുന്ന...
അലമാരകളിൽ സ്ഥാനം നേടിയ...
ഉപയോഗിച്ച് തേയ്മാനം വന്ന ആ ചായ കപ്പുകൾ വലിച്ചെറിയപെണ്ടവയല്ലെന്നും ഒരുപാട് കഥകൾ ബാക്കിയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ് 
കിൻ - ത്സുകി...!!

ഒരിക്കൽ കേട്പാടുകൾ തീർത്തു കഴിഞ്ഞാൽ ആ പൊട്ടിയ മൺ പാത്രങ്ങളിലെ വിളളലുകൾ വിലയേറിയ ലോഹ ഞരമ്പുകൾ ആയി മാറുന്നു...!!
വളരെ വില കുറഞ്ഞ ആ ചായ കപ്പുകൾ ഇപ്പൊ വില പിടിച്ചതാവുന്നു...
അവയുടെ പൊട്ടുപാടുകൾ 
സ്വാർണ വരകളാവും..!!
സത്യത്തിൽ ആ പൊട്ടലുകൾ ഒരിക്കലും കിൻ - ത്സുകി മായിച്ചു കളയുന്നില്ല..
അവയെ പൊട്ടലുകളായി തന്നെ അവശേഷിപ്ലിക്കുന്നു...
മറച്ചുകളയാമായിരുന്നിട്ടും അതിനെ മറയ്ക്കാത്തതാണ് ഈ പ്രക്രീയയെ ഏറ്റവും മനോഹരമാക്കുന്നന്ത്...!!

ജീവിതത്തിൽ ഉണ്ടാവുന്ന മുറിവുകളും പൊട്ടലുകളും ഒരിക്കലും മറയ്ക്കപ്പെടേണ്ട ഒന്നല്ല...!!
ഓരോ മുറിവും മുറിപ്പാടും ഇനിയുള്ള ജീവിതത്തിൽ കൂടെ ഉണ്ടാവണം...
ഒരോർമ്മപെടുത്തലായി...!!
ആ പൊട്ടലുകൾ ഒരു സ്വർണ ഞരമ്പ് പോലെ ഇനിയുള്ള ജീവിതത്തിൽ തെളിഞ്ഞു നിൽക്കണം...!!

ഒരേ സമയം....
ആ പൊട്ടലുകൾ ജീവിതത്തിൽ സംഭവിച്ചതായിരുന്നു എന്നൊരു തിരിച്ചറിവും...
ഇനിയും മുറിപ്പെടാനുള്ള സാധ്യതകൾ അവശേഷിക്കുന്നുവെന്നും...
അപ്പോഴും കിൻ - ത്സുകിയെ പോലെ...
ഉറുഷി എന്ന പശയെപോലെ 
നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ട് വരുവാനും 
പുനർജ്ജന്മം നൽകുവാനും 
ഈ പ്രപഞ്ചം ആരെയെങ്കിലും ബാക്കി വെച്ചിട്ടുണ്ടാവും 
എന്ന് വിശ്വസിക്കുക...!!

ശുഭദിനം ❤️

⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)