teachers day.. (19/09/2026)
അധ്യാപക ദിനത്തിൽ എഴുതണമെന്ന് ആഗ്രഹിച്ചതാണ്...!!
എന്റെ അധ്യാപക ജീവിതത്തിലെ രണ്ട് ദശകങ്ങൾ പൂർത്തിയായ വർഷമാണ് 2026...!!
ഈ വർഷങ്ങളത്രയും കുട്ടികളുടെ ഏറെ പ്രീയപെട്ടൊരു അധ്യാപകനായി അവരുടെ ഹൃദയത്തിൽ ജീവക്കാനുള്ളൊരു ഭാഗ്യം എനിക്കുണ്ടായിരുന്നു...!!
പലപ്പോഴും അവരുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പ് കാരനായും സങ്കടങ്ങളുടെ കേൾവിക്കാരനായും ഞാൻ ജീവിച്ചു...!!
ഏത് സ്കൂളിൽ ആണെങ്കിലും എത്ര വലിയ നിയമങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ ഇപ്പോഴും വടിയെടുത്തു തല്ലുന്നതും അവരെ ഏറ്റവും കൂടുതൽ വഴക്കിടുന്നതും ഉപദേശിക്കുന്നതും എല്ലാം കഴിഞ്ഞു വൈകുന്നേരം ഞങ്ങൾ പിരിയുന്നതിന് മുൻപ് തോളോട് ചേർത്ത് പിടിച്ച് അവരെ അശ്വസിപ്പിക്കുകയും ചിലപ്പോഴൊക്കെ അവരോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്...!!
അതൊക്കെകൊണ്ടായിരിക്കും ഇവിടെയും അവരുടെ ഏറ്റവും പ്രീയപെട്ട അധ്യാപകനായി ഈ അധ്യാപക ദിനത്തിൽ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത്...!!
എന്റെ ശീലങ്ങളും ദുശീലങ്ങളും അവർക്ക് അറിയാം..!!
ആ കുറവുകളോടെ തന്നെ അവർ എന്നെ സ്നേഹിച്ചുവെന്നതാണ് എനിക്ക് എന്റെ കുഞ്ഞുങ്ങളോടുള്ള എന്റെ ബഹുമാനം !!
ഇന്ന് എന്റെ എല്ലാ സങ്കടങ്ങളും ഞാൻ മറക്കുന്നത് അവരോടൊപ്പം ആയിരിക്കുമ്പോഴാണ്...!!
പലപ്പോഴും അവധി ദിവസങ്ങൾ എനിക്കിപ്പോൾ വിരസമാണ്...!!
എങ്ങനെയെങ്കിലും തിങ്കളാഴ്ചയാവാൻ ഞാൻ അറിയാതെ ആഗ്രഹിച്ചു പോകും...!!
രാവിലെ 9 സ്കൂളിൽ എത്തുന്നതോടെ എന്റെ ദുഃഖങ്ങൾ ഞാൻ മറക്കും.. പിന്നീട് അഞ്ച് മണി വരെ പഠിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്ക്കൊക്കെ ഞാൻ നടന്ന വഴികളിലെ സങ്കടങ്ങളും അനുഭവിച്ച ദാരിദ്ര്യ ജീവിതം പറഞ്ഞും ഞങ്ങൾ ജീവിക്കും...!!
ഒരുപക്ഷേ ഈ കുഞ്ഞുങ്ങളും സ്കൂളും ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴെനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെ...!!
Thanks to My Stundents❤️