ദുഷ്‌കരമായ ദൂരം.. (24/02/2026)
ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ യാത്ര ഏതെന്ന് അറിയാമോ...??
അത് നമ്മൾ സ്നേഹിച്ചവരിൽ നിന്നും തിരികെ നമ്മിലേക്കുള്ള യാത്രയാണ്...!!
ഒരുപാട് കടമ്പകൾ കടന്ന് നമ്മൾ എത്തി ചേർന്ന ദൂരത്തിനെകാളും
പ്രയാസമാണ് തിരികെയുള്ള യാത്ര...!!
ഏറെ സമയമെടുത്തും
ശ്രദ്ധയോടെയും തുടങ്ങിയ യാത്ര..!!
പാതി വഴിയിലെവിടെയോ
വഴി തെറ്റിയെന്ന് തിരിച്ചറിഞ്ഞ
ആ യാത്രയിൽ ആയിരുന്നു ഒരിക്കൽ ഞാനും...!!
സത്യത്തിൽ നമ്മൾ തിരിച്ചൊരിക്കലും നമ്മളിലേയ്ക്ക് എത്തുന്നില്ല എന്നതാണ്
ഏറെ സങ്കകരമായ മറ്റൊരു സത്യം...!!
ഓർമ്മകൾ അത്
എവിടെയോ തങ്ങിനിൽക്കുന്നു...
ചിന്തകൾക്ക് കുരുക്ക് വീണിരിക്കുന്നു...
അഴിയാത്ത വിധം അവ മുറുകി കൊണ്ടിരിക്കുന്നു...!!
ദിശയെതെന്നോ ദിക്ക് ഏതൊന്നോ അറിയാത്ത യാത്ര...!!
ഒരിക്കലും തിരിച്ച് നമ്മളിലേയ്ക്ക്
എത്താത്ത യാത്ര...!!
യാത്ര തുടങ്ങിയപ്പോൾ കൈ മുതലായിരുന്ന ആത്മവിശ്വാസവും
പ്രതീക്ഷയും എവിടെയോ വെച്ച് കൈമോശം വന്നിരിക്കുന്നു...!!
കണക്കുകളിൽ നഷ്ടങ്ങൾ മാത്രം...!!
കാത്തിരിക്കുന്ന അവഹേളനവും
നിന്ദയും കാലുകൾക്ക് ഭാരമായി മാറുന്നു...!!
തിരികെയെത്തുമ്പോൾ
ശൂന്യമായി പോകുന്ന സ്വപ്‌നങ്ങൾ
ഒരിക്കലും നമ്മെ തിരിച്ച് പുറപ്പെട്ടിടത് എത്തിക്കുന്നില്ല...!!
പണ്ടെങ്ങോ പുറപ്പെട്ടിറങ്ങിയ ആ യാത്രയിൽ ഞാനും തിരികെയെത്താതെ പാതി വഴിയിൽ
അവസാനിക്കുന്നു...!!