സത്യവും ചെരിപ്പും.. (05/02/2026)
മറ്റുള്ളവരെ മനസ്സിലാക്കൽ അതൊരു കലയാണ്….!!
എല്ലാവർക്കും എപ്പോഴും
അത് സാധിക്കണമെന്നില്ല..!!
കാരണം…
എല്ലാവരും കലാകാരല്ലല്ലോ..!!
മനസ്സിലാക്കൽ
ഒരു അംഗീകാരമാണ്..
പലപ്പോഴും നമുക്ക് കിട്ടാതെ പോകുന്ന അംഗീകാരവും അതുതന്നെയാണ്..!!
ചിലപ്പോഴൊക്കെ വൈകി വന്നേക്കാം..!!
മനസിലാക്കപ്പെടാതെ പോകുന്നത്
ഏറെക്കുറെ ഒരു തോൽപ്പിക്കൽ തന്നെയാണ്…
തെറ്റിദ്ധരിക്കപ്പെടുന്നത്…!!
അങ്ങനെ ചിന്തിക്കുമ്പോൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ തോൽപ്പിക്കപ്പെട്ട വ്യക്തി ഞാൻ തന്നെയാണ്..
ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു…!!
ചെയ്യുന്നത് ശരിയാണെന്നു അറിയാമെങ്കിലും
തെറ്റുകാരനായി
നിൽക്കേണ്ടിവരുന്നത്
നിർഭാഗ്യകരമാണ്..!!
നമ്മളെ കേൾക്കാൻ ഒരുപാട് കാതുകൾ ഉണ്ടായേക്കാം…
പക്ഷേ കേൾക്കുന്നത് മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചുവെന്ന് വരില്ല..
പലപ്പോഴും സത്യം വിലപിടിച്ചതാണ്…
എല്ലാവർക്കും സ്വന്തമാക്കാനാവില്ല..!!
അതുകൊണ്ട് തന്നെയാണ് മനസ്സിലാക്കൽ ഒരു കലയാണ് എന്ന് പറഞ്ഞത്..!!
തോറ്റു പോകുന്നവരും ഒറ്റപ്പെടുന്നവരും പലപ്പോഴും
ഈ മനസ്സിലാക്കാപെടാതെ
പോയ ഇരകളാണ്..!!
നന്നായി സംസാരിക്കാനും..
ഏത് തെറ്റും വളച്ചൊടിച്ചു ശരിയാക്കാനും പഠിക്കണം…
തിളങ്ങുന്ന തെറ്റുകളെയാണ്
കരിപിടിച്ച സത്യങ്ങളെക്കാളും ജനത്തിന് ഇഷ്ട്ടം..!!
എങ്കിൽ മാത്രമേ ജീവിതത്തിൽ അംഗീകരിക്കപ്പെടൂ…!!
“സത്യത്തിന് ചെരുപ്പിടാൻ
സമയം കിട്ടാറില്ല”…
സഞ്ചാരം മൊത്തം നുണ നടത്തി കഴിഞ്ഞു…!!