KSRTC സ്റ്റാൻഡ് fb (10/01/2026)
എന്റെ ജീവിതം ksrtc സ്റ്റാൻഡിലെ കാത്തിരിപ്പ് പോലെയായിരുന്നു...!!
ലക്ഷ്യ സ്ഥാനത്തേയ്ക്കുള്ള ബസ് വരുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും
ആദ്യം വന്ന ഏതോ ഒരു ബസിൽ ഓടി കയറിയ അവസ്ഥ...
അതൊരിക്കലും നമ്മുടെ ബസ് ആയിരുന്നില്ല...
പാതി വഴിയിൽ നമ്മളെ ഇറക്കി വിട്ട് ബസ് അതിന്റെ വഴിക്ക് പിന്നെയും പോയി..
ലക്ഷ്യം ആണല്ലോ എല്ലാത്തിനും പ്രാധാന്യം...!!
ഇടയ്ക്ക് വെച്ച് വീണ്ടും ഇറങ്ങി പെരുവഴിയിൽ നിൽക്കേണ്ട അവസ്ഥ. എനിക്ക് തന്നെ...!!
എന്തായാലും ഇനി ഒരു ബസിനും കൈ കാണിക്കാനോ അടുത്തതിന് കാത്തിരിക്കാനോ താല്പര്യം ഒട്ടുമില്ല..!!
കാത്തിരുന്നും രണ്ട് ബസുകൾ മാറി കയറിയും ജീവിതത്തിന്റെ നല്ല വഴികൾ പോയ് മറഞ്ഞിരിക്കുന്നു...
നല്ല സമയം കഴിഞ്ഞിരിക്കുന്നു...!!
യാത്രയിൽ കാണാൻ കൊള്ളാവുന്ന ഒന്നും ഇനി അവശേഷിക്കുന്നില്ല...!!
അതുകൊണ്ടുതന്നെ
ഇനിയൊരു യാത്ര ഞാൻ ആഗ്രഹിക്കുന്നില്ല...!!
ഇതുവരെ എത്തി ചേരാൻ സാധിച്ചത് തന്നെ വലിയ അനുഗ്രഹം...!!
യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ മനോഹരമായിരുന്നു...
എനിക്ക് ലഭിക്കാതിരുന്ന ഒരുപാട് സൗഭാഗ്യങ്ങൾ ഞാൻ കണ്ടു...
എനിക്ക് നഷ്ടപെട്ട എല്ലാ സന്തോഷവും മറ്റുള്ളവർ ആസ്വദിക്കുന്നത് ഞാൻ കണ്ടു...!!
ജീവിതം എന്ന യാത്രയിൽ
ഭൂരിഭാഗവും പൂർത്തിയാക്കിയ എനിക്ക് ഇനി എന്ത് യാത്ര...??
എന്ത് ലക്ഷ്യ സ്ഥാനം..??
ജീവിതം പഠിപ്പിച്ച ഒരേയൊരു പാഠം...
നമ്മുടെ സൗഭാഗ്യങ്ങൾ പങ്ക് വെയ്ക്കൻ മാത്രമേ കൂടെ ആളുകൾ ഉണ്ടാവൂ...
സങ്കടങ്ങൾ ഒറ്റയ്ക്ക് തന്നെ നേരിടണം...
അനുഭവിക്കണം...!!
അതാണ് ജീവിതം..
അത് മാത്രമാണ് എന്റെ ജീവിതം..!!