റോയ് സാർ fb (31/01/2026)

ഇന്നത്തെ പ്രഭാതം 
ജീവിതത്തിൽ സമ്പത്തല്ല എല്ലാം എന്ന്  ഓർമ്മിപ്പിക്കുന്ന വാർത്തയോടെയായിരുന്നു...!!

ആദരാജ്ഞലികൾ Dr റോയ്...!!!

റോയ് എന്ന പേരിനെക്കാളും മലയാളിക്ക് പരിചയം കോൺഫിഡന്റ് ഗ്രൂപ്പ്‌ ആയിരിക്കാം..
ഇന്നലെ വരെ എനിക്ക് അങ്ങനെയായിരുന്നു...!!

ഒരു ശരാശരി മനുഷ്യന് സ്വപ്നം കാണാൻ സാധിക്കാത്ത ആഡംബര ജീവിതം..!!
36 വയസ്സിൽ സ്വന്തമായി വിമാനം വാങ്ങി...
പത്തിലധികം റോൾസ് റോയ്സ് കാറുകൾ...
കാർ കളക്ഷനിൽ 
ബുഗാട്ടി.. പോർഷേ മുതലായവ..!!
150 ൽ അധികം ഫ്ലാറ്റ് സമുചയങ്ങൾ...!!
ബാംഗ്ലൂരിൽ
6 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലത്തിന് 18 കോടിയുടെ മൂല്യം സൃഷ്ട്ടിച്ച ബിസിനസ്സുകാരൻ...!!
കടങ്ങളോ ബാങ്ക് ലോണോ ഇല്ലാതെ ബിസിനസ്‌ ചെയ്തൊരാൾ..!!

അദ്ദേഹത്തിന്റെ മിക്ക ഇന്റർവ്യു കളിലും ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഒന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയുന്നു..
അത്രത്തോളം ജീവിതം ആസ്വദിച്ച...
ജീവിതത്തെ ഒരു സെലിബ്രേഷൻ ആയി തന്നെ കണ്ടോരാൾ...!!
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട്ട കുടുംബം..!!
ആഡംബരങ്ങൾക്ക് ഇടയിലും 
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാധാരണകാരുടെ സ്വപ്നങ്ങൾക്കും പണം മാറ്റിവെയ്ക്കാൻ മനസ്സ് കാണിച്ചൊരാൾ...!!
സന്തോഷത്തിന്റെ മടിത്തട്ടിൽ എന്ന് ആർക്കും തോന്നിപോകുന്ന ജീവിതം...!!

എല്ലാം ഉണ്ടായിരുന്നിട്ടും...
ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കേണ്ടി വരുന്ന ജീവിതം...!!
രംഗബോധം ഇല്ലാതെ കടന്ന് വന്ന മരണമെന്ന കോമാളി..!!

ജീവിതത്തിൽ ഇതൊരു തിരിച്ചറിവ് ആയി കരുതേണ്ടിയിരിക്കുന്നു..!!
എല്ലാം നേടിയിട്ട് ജീവിക്കാം എന്ന് കരുതുന്നവർ...
സുഖങ്ങളിൽ കൂടെയുണ്ടാവേണ്ടവരെ അകറ്റി നിർത്തുന്നവർ...
സ്വാർത്ഥതയിൽ ജീവിക്കുന്നവർ..!!

ഏത് നിമിഷവും നിന്ന് പോയേക്കാവുന്ന...
അവസാനിച്ചേക്കാവുന്ന...
ഈ ചെറിയ ജീവിതത്തിൽ..
അവശേഷിക്കുന്ന സമയം..
പ്രീയപെട്ടവരോടോപ്പം 
സ്നേഹത്തോടെ
ജീവിക്കാം നമ്മുക്ക്...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)