ദീപക fb് (19/01/2026)

ചില മനുഷ്യർ എനിക്ക് വേദനയാണ്...!!

ഇതുവരെ കേൾക്കാത്ത...
ഒരിക്കലും കാണാത്ത ഒരാൾ...
ഇന്നലെ മുതൽ എന്റെ ചിന്തകളിൽ ജീവിക്കുന്നുവെങ്കിൽ...
ഓർമ്മകളിൽ ഒരു നോവായി തീരുന്നെങ്കിൽ...
അതൊരു നനവ് തന്നെയാണ്...
ഉള്ളിന്റെയുള്ളിൽ ഒരു നീറ്റലാണ്...
ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെ...
തോറ്റു പോയതിന്റെ...
ഒറ്റപ്പെട്ടതിന്റെ...
അനുഭവിച്ച നാണക്കേടിന്റെ...!!

ദീപക്ക്...
എവിടെയൊക്കെയോ 
എന്നെ തന്നെ തോന്നിപ്പിച്ചത് കൊണ്ടാവാം...
ഒരു ചെറിയ ഇഷ്ട്ടം തോന്നിയത്...!!
ഒരുപാട് പറയാൻ ഉണ്ടായിട്ടും നിശബ്ദൻ ആവേണ്ടി വന്നവൻ..
തന്നെയൊന്നു കേൾക്കാൻ ആരുമില്ലാതിരുന്നവൻ...
ചേർത്ത് നിർത്താനും
ധൈര്യം തരാനും
മുന്നോട്ട് കൈപിടിക്കുവാനും ആരുമില്ലാതിരുന്നവൻ..!!
ആരുമില്ലാത്ത എന്നെ പോലെയൊരുവൻ...!!

24 ന്യൂസിലെ ഹാഷിം പറഞ്ഞത് പോലെ 110 ശതമാനം 
അയാൾ തെറ്റുകാരൻ ആയിരുന്നില്ല...!!
അയാളുടെ ഒരു ചലനത്തിലും അതിന്റെ തോന്നലുകൾ ഉണ്ടായിരുന്നില്ല...!!
എന്നിട്ടും ഇരയാവേണ്ടി വന്നവൻ..!!
ജീവൻ കൊടുക്കേണ്ടി വന്നവൻ..!!

പെണ്ണൊരുമ്പെട്ടാൽ 
എന്നത് കേവലമൊരു പ്രയോഗമല്ല..
അതൊരു ഭീഷണിയാണ്..
എന്തും ചെയ്യാൻ സാധിക്കും എന്നുള്ള വെല്ലുവിളിയാണ്..
അതിന്റെ പൂർത്തികരണമാണ് കോഴിക്കോട് ദീപക്കിന്‌ സംഭവിച്ചതും...!!

ചിലപ്പോഴൊക്കെ കുറച്ച് നാളേയ്ക്ക് എങ്കിലും ഒരു കഥയാകണമെങ്കിൽ നമ്മളും മരിക്കേണ്ടിയിരിക്കുന്നു...!!
നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട്...!!
എന്നാൽ മാത്രമേ നമ്മളെ വിറ്റും വിചാരണ ചെയ്തും കുറച്ചു കാലത്തേയെക്കെങ്കിലും ചിലർക്ക് ജീവിക്കാൻ സാധിക്കൂ...
നാട്ടിൽ ചർച്ചകൾ ഉണ്ടാവൂ...!!

ദീപക്ക് ഡിവോഴ്സ് ആയിരുന്നു...!!
ഒരുപാട്കാലം ആയിട്ടില്ല...
അതിന്റെ ട്രോമയിൽ നിന്നും വിട്ട് വരുന്നതേയുള്ളൂ...!!
42 വയസായിരുന്നു...
Single parent ആയിരുന്നു...
എന്നെകാളും ഒരു വയസ്സ് കുറവ്..!!
അധികം ആരോടും അടുപ്പമുള്ള ആളായിരുന്നില്ല..
ചെറിയ സൗഹൃദം മാത്രം...!!
പ്രായമായ അമ്മയുടെയും അച്ഛന്റെയും പ്രീയപെട്ടവൻ...!!
നാട്ടുകാർക്കും നല്ലത് മാത്രം പറയാനുള്ളോരുത്തൻ..
വര്ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനത്തിലും മറിച്ചൊരു അഭിപ്രായം ഇല്ലാത്തൊരുത്തൻ...!!
ഏവർക്കും പ്രീയപെട്ടവൻ...!!

പറഞ്ഞു വരുന്നത്...
ഈ നാട്ടിൽ അന്നും ഇന്നും പെണ്ണ് പറയുന്നതിനെ വിലയുള്ളു...
സ്ഥാനമുള്ളു...
അത് മാത്രമേ കേൾക്കപ്പെടുന്നുള്ളു...!!

മനസിലാക്കൽ എന്ന പ്രക്രിയയിൽ
"ആണ്" എന്നും ഒരു വിളിപ്പാട് അകലെത്തന്നെ...!!
ആണിന്റെ ശരികൾ എന്നും പെണ്ണിന്റെ തെറ്റുകൾ തന്നെ..!!
ഒന്ന് കേൾക്കനോ...
മനസിലാക്കപെടുവാനോ അർഹതയില്ലാത്ത "നുണകളാണ്" മിക്കവാറും ആണുങ്ങൾ...!!
ആർക്കും കേൾക്കാൻ താല്പര്യം ഇല്ലാത്തവർ...!!

എനിക്കും ഉണ്ടായിരുന്നു പറയുവാൻ ഒരുപാട് ശരികൾ...
സത്യങ്ങൾ...
തെളിവുകൾ...
വെളിപ്പെടുത്തലുകൾ...
ആര് കേൾക്കാൻ...??
തെളിയിക്കാൻ ഒരുപാട് സത്യങ്ങൾ ഉണ്ടായിരിന്നിട്ടും കണ്ണടച്ചിരുട്ടാക്കിയ ജനത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാളായി ഞാനും ജീവിച്ച് തീരുന്നു...
ആർക്ക് വേണം സത്യങ്ങൾ...
യഥാർഥ്യങ്ങൾ...??
മരണം മക്കൾക്ക് ബാധ്യതയായത് കൊണ്ട് മാത്രം..
ജീവിച്ചിരിക്കേണ്ടിവന്നവൻ...
ചത്തകണക്കെ ജീവിക്കേണ്ടി വന്നവൻ...!!
ആരോടും ബന്ധമില്ലാതെ...
ഒറ്റപെടലുകളിൽ...
എല്ലാരുടെയും കണ്ണുകളിൽ ഒരു രണ്ടാംതര പൗരനായി ഞാനും മരിച്ചു ജീവിച്ചിരിക്കുന്നു...!!

തിരുത്തപെടാത്ത തെറ്റുകളും...
അംഗീകരിക്കപെടാത്ത ശരികളുമാണ്...
ഈ ലോകത്തെ ഏറ്റവും വലിയ കുറ്റങ്ങൾ...!!

ആദരാഞ്ജലികൾ പ്രീയപെട്ട ദീപക്ക്...💔




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)