എനിക്ക് ഏറ്റവും പ്രീയപെട്ടവർ... (09/01/2026)

കേൾക്കുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും...
എനിക്ക് ഏറ്റവും പ്രീയപെട്ടത് എന്റെ വാഹനങ്ങൾ തന്നെയാണ്...
ജീവനുള്ളവരെകാളും...!!
ചതിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ...
ഏറ്റവും പ്രീയപെട്ടത് അവരാണ്..!!

അവയ്ക്ക് പിന്നിൽ
എന്റെ മാത്രം അധ്വാനത്തിന്റെ ഗന്ധമുള്ളത് കൊണ്ട് 
എന്റെ രണ്ട് വാഹനങ്ങളും എനിക്ക് ഒരുപാട് പ്രീയപെട്ടതാണ്...
മറ്റാരേക്കാളും...!!

ജീവിതത്തിലെ
ആദ്യ വാഹനങ്ങൾ അല്ലെങ്കിൽ പോലും
ഈ കാറിനും ബൈക്കിനും
ഒരുപാട് കഥകളുണ്ട് പറയാൻ...!!
എന്റെ ജീവിച്ചിരിപ്പിന്റെ കഥ..!!

എനിക്ക് ഏറ്റവും  പ്രീയപെട്ടത് എന്റെ കാർ തന്നെയാണ്...!!
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന "എന്റെ മാത്രം ഇടം"...!!

രണ്ട് ലക്ഷം കിലോമീറ്റർ എന്റെ കൂടെ ജീവിച്ച വലിയൊരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്...!!
(രണ്ടര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞെങ്കിലും)
ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ പ്രീയപെട്ട വാഹനം...!!

2020 ൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് സെക്യൂരിറ്റി ചേട്ടന്റെ കണ്ണ് വെട്ടിച്ചു രാത്രികളിൽ ഞാൻ  അതിൽ ഇരുന്നിട്ടുണ്ട്...
ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ ആവുമെന്ന് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ട് അതിൽ ഞാൻ കിടന്നിട്ടുണ്ട്...
സർജറിയ്ക്ക് ശേഷം എന്നെ വീട്ടിൽ എത്തിച്ച എന്റെ കാർ...!!
എന്നെ യാത്രകളെ പ്രണയിപ്പിച്ച കാർ...
എന്റെ ഒരുപാട് കണ്ണീര് കണ്ടത്...
എന്റെ ഒറ്റപെടലുകളിൽ എനിക്ക് കൂട്ടായത്..!!
മുന്നാറിലോട്ടുള്ള എന്റെ  യാത്രകളിൽ എനിക്ക് പ്രചോദനമായത്...
മുന്നോട്ടുള്ള യാത്രകൾക്ക്
കാരണമായത്...
എല്ലാം എന്റെ ഈ കാറായിരുന്നു...!!

കൂടെ കൂടിയിട്ട് വർഷങ്ങൾ ആവുന്നു...!!
എങ്കിലും
ഇന്നും തളർച്ചയില്ലാതെ...
പരാതികൾ ഇല്ലാതെ...
എന്നെ സ്നേഹിക്കുന്നു...!!

എന്റെ കാർ...
ഇന്നെന്റെ സന്തോഷങ്ങളുടെ 
പങ്ക്കാരനാണ്...!!
എന്റെ സന്തോഷങ്ങളുടെ കാരണക്കാരനാണ്...!!
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളത്...!!

ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ വാഹനം ഓടിച്ചു നോക്കാനുള്ള കൊതിയോ
"മറ്റുള്ളവർക്ക്" എന്റെ വാഹനം ഓടിക്കാൻ കൊടുക്കാൻ താല്പര്യമോ എനിക്കില്ല...!!
അത്രയ്ക്ക് ഉണ്ട് ഞങ്ങളുടെ 
ആത്മബന്ധം..!!
അത്രമേൽ പ്രീയപെട്ടതാണ് എനിക്ക് എന്റെ കാർ...!!

ബൈക്കിനെ കുറിച്ച് പറയുമ്പോൾ...

2012 ൽ KTM എന്ന കൊറിയൻ ബ്രാൻഡ് duke എന്ന ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ തന്നെ അതിനോട് എനിക്ക് പ്രണയം തോന്നിയതാണ്...!!
പ്രത്യേകിച്ച് അതിന്റെ ഓറഞ്ച് നിറത്തിനോട്...
അതുവരെ വേറൊരു ബൈക്കിനും ഓറഞ്ച് നിറം ഇല്ലായിരുന്നു...!!

അന്ന് എന്റെ ബൈക്ക്  പൾസർ ആയിരുന്നു...!!
ജീവിതത്തിലെ പ്രാരാബ്ദം കാരണം 
ആഗ്രഹത്തെ ഇഷ്ടങ്ങളുടെ ശവപറമ്പിൽ അടക്കം ചെയ്തു...!!

'ആളെ കൊല്ലി ബൈക്ക്" എന്ന്  ജനം പറയുമ്പോഴും
റോഡിലൂടെ ഡ്യൂക്ക് പായുന്നത് കാണുമ്പോഴൊക്കെ മനസ്സിൽ സ്വന്തമാക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നിരുന്നു..!!

ഏഴ് വർഷങ്ങൾക്ക് ശേഷം 
2019 ൽ ഞാൻ ഒരുപാട് ആഗ്രഹിച്ച ഈ ബൈക്ക് ഞാൻ സ്വന്തമാക്കുബോൾ
അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കുവാൻ വയ്യ...!!
ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ ദൈവം എനിക്ക് തരാറുണ്ട്.. 
അത് പോലെയായിരിക്കും ഇതും..!!

പലപ്പോഴും തമാശയായി ഞാൻ പറഞ്ഞിട്ടുണ്ട്...
ആലപ്പുഴ ജില്ലയിൽ ഡ്യൂക്ക് ഉള്ള ഏക അധ്യാപകൻ ഞാൻ ആണെന്ന്...!!
(2017 ൽ  കൈയിൽ മകളുടെ പേര് ടാറ്റൂ ചെയ്തപ്പോഴും ഞാൻ ഇത് തന്നെ പറഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു തമാശ)
എന്തായാലും ഇന്ന് ഈ ബൈക്ക് എനിക്ക് ഒരുപാട് പ്രീയപെട്ടതാണ്...
പകരക്കാരൻ ഇല്ലാത്തൊരു ഇഷ്ട്ടം..!!

യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്...!!
ചിലപ്പോൾ ഫോർട്ട്‌കൊച്ചി വരെ...
അല്ലെങ്കിൽ ആലപ്പുഴ ബീച്ച്...
ഇടുക്കിയായിരുന്നു എന്റെ പ്രീയപെട്ട ലക്ഷ്യ സ്ഥാനം..!!
മിക്കയാത്രകളും അവിടെയാണ് അവസാനിച്ചിരുന്നത്...
എന്റെ പ്രീയപെട്ട മുന്നാറിൽ..!!

രാത്രി റൈഡ് ചെയ്ത് രാവിലെ ഒരു ചായയും കുടിച്ച് മൂന്നാറിനോട് വിട പറയുന്ന എന്റെ ചെറിയ ഭ്രാന്തമായ മൂന്നാർ യാത്രകൾ...!!

ബൈക്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് എന്നും ഇഷ്ട്ടം..!!
അതൊരു വല്ലാത്ത അനുഭവം തന്നെയാണ്...!!

എന്നിരുന്നാലും എന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ
ഒരു വാഹനം കൂടി അവശേഷിക്കുന്നു...
ജീവിതത്തിൽ ഇനി സ്വന്തമാക്കണം എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്ന
ഇഷ്ട്ടങ്ങൾ..!!
ബാധ്യതകളുടെ കുത്തൊഴുക്കിൽ പെട്ടിരിക്കുന്നത് കൊണ്ട് തല്കാലത്തേയ്ക്ക് 
കൂടെ കൂട്ടാൻ സാധിക്കാത്ത  പ്രീയപെട്ടവർ...!!
എന്തായാലും ഒരിക്കൽ ഞാൻ അവരെ സ്വന്തമാക്കിയിരിക്കും...!!
മനുഷ്യൻ
ജീവിച്ചിരിക്കുന്നത് തന്നെ ഇഷ്ടങ്ങൾക്ക് വേണ്ടിയാണല്ലോ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)