ചേർത്ത് നിർത്തേണ്ടവർ... (11/12/2025)
പുറമെ പുഞ്ചിരിക്കുമ്പോഴും
അകമെരിയുന്നവരെ കണ്ടിട്ടുണ്ടോ..??
ഞാൻ കാണാറുണ്ട്...
അവരുടെ ഉള്ളിന്റെയുള്ളിലെ വിതുമ്പൽ അനുഭവിച്ചറിയാറുണ്ട്...!!
പറയാതെ പറയുന്ന അവരുടെ നൊമ്പരങ്ങൾ വേദനിപ്പിക്കാറുണ്ട്..!!
നിമിഷങ്ങളിൽ പുഞ്ചിരിമാറി
വിദൂരങ്ങളിലേയ്ക്ക് നോക്കി
നെടുവീർപ്പിടേണ്ടിവന്നവർ..!!
ഒരുപാട് സങ്കടങ്ങളും പ്രതീക്ഷകളും ഉള്ളിലൊതുക്കി
പരിമിതികൾക്കുള്ളിൽ ജീവിച്ച്...
ഇഷ്ടങ്ങളോക്കെയും വിധിയിൽ മുക്കികൊല്ലേണ്ടി വന്നവർ...!!
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്തവരെപോലെ ജീവിക്കാൻ വിധിക്കപ്പെട്ടവർ...!!
ചേർത്ത് പിടിക്കേണ്ടവരാൽ അകറ്റി നിർത്തപ്പെട്ടവർ...!!
അർഹതപ്പെട്ട
അവകാശങ്ങളോക്കെയും നഷ്ട്ടങ്ങളായി പോയ്മറയുന്നത്
നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ...
ചിലരുടെ പിടിവാശികൾക്കും
സ്വാർത്ഥതകൾക്കും സ്വന്തം ജീവിതം ബലികൊടുത്തവർ...!!
ഒന്നും ചെയ്യാൻ സാധിക്കാതെ...
എല്ലാത്തിനും മൂകമായി സാക്ഷിയാവേണ്ടി വന്നതോർത്ത്
ഞാനും സങ്കടപെടാറുണ്ട്...!!
പ്രതിഷേധങ്ങളോക്കെയും
എഴുതി തീർക്കുന്നു...!!
പ്രീയപെട്ടവരോടൊപ്പം ❤️