ചേർത്ത് നിർത്തിയവർ... (03/12/2025)
ഓരോ സമയത്തും...
പ്രത്യേകിച്ച് നമ്മുടെ മോശം സമയത്ത്...
നമ്മെ ചേർത്ത് നിർത്തിയ ഒരാളെങ്കിലും മിക്കവരുടെയും ജീവിതത്തിലും കാണും..!!
നിർഭാഗ്യവശാൽ...
എന്റെ ജീവിതത്തിൽ
എന്റെ മോശം സമയങ്ങൾക്ക് കാരണമായതും
ഞാൻ ചേർത്ത് നിർത്തിയവർ തന്നെയാണ്...!!
ഒരു കാലഘട്ടത്തിൽ കൂടെ ഉണ്ടായിരുന്ന
അങ്ങനെയൊരാളെ
ചെറുപുഞ്ചിരിയോടെ ഓർക്കാനാണ് എനിക്കിഷ്ട്ടം..!!
"നിനക്ക് സങ്കടം വരുമ്പോൾ ഒരു കുപ്പിയുമായി വാ..
ഞാൻ നിന്നെ ആശ്വസിപ്പിക്കാം" എന്ന് പറഞ്ഞൊരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു...!!
പലപ്പോഴും അദ്ദേഹത്തിൽ നിന്ന് ആശ്വാസം കിട്ടാനായി ഞാനത് ചെയ്തിട്ടുമുണ്ട്...!!
ഇന്ന് അതോർക്കുമ്പോൾ ചിരിയാണ്..!!
( ജീവിതം 'കുപ്പിയോടൊപ്പം' തീർക്കാനാണ് അദ്ദേഹത്തിന്റെ "കർമ്മ" ഫലമെന്നത് മറ്റൊരു തമാശ )
പലപ്പോഴും നമ്മുടെ സങ്കടങ്ങൾ മാർക്കറ്റ് ചെയ്യുന്ന സെയിൽസ് മാൻമാരാണ് നമ്മുടെ കൂടെയുള്ളവർ...!!
നമ്മുടെ സങ്കടങ്ങളിൽ മാത്രമാണ് അവരുടെ രംഗം തുടങ്ങുന്നത്...!!
നമ്മളും ഓർക്കാറില്ലേ...
ഇതൊന്ന് പങ്ക് വെയ്ക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിലെന്ന്...??
ചിലപ്പോഴൊക്കെ നമ്മുടെ സങ്കടങ്ങൾ
കേട്ട് നിൽക്കുന്നവർ ഉള്ളിന്റെയുള്ളിൽ അത് ആഘോഷിക്കുന്നവർ ആയിരിക്കാം..!!
യഥാർത്ഥത്തിൽ,
നമ്മുടെ പ്രശ്നങ്ങൾ നമ്മുടെ മാത്രമാണെന്ന് പലപ്പോഴും നാം ഓർക്കാറില്ല...!
ജീവിതത്തിലെ ഏറ്റവും മോശം സമയം ഒറ്റയ്ക്ക് നേരിട്ട അനുഭവമേ എനിക്ക് ഓർക്കാനുള്ളു..!!
ആ ഒറ്റപ്പെടുത്തലുകളാണ്
എന്നെ ഞാൻ ആക്കിയത്...
ആരുമില്ലാതെ ജീവിക്കാൻ...
എന്നിലേയ്ക്ക് മാത്രമായി
ഒതുങ്ങി കൂടുവാൻ...
ആരെയും ശല്യപെടുത്താതെ മുന്നോട്ട് പോകാൻ...
തനിച്ച് സന്തോഷിക്കാൻ...
എന്റെ അനുഭവങ്ങളാണ് എന്നെ അങ്ങനെയാക്കിയത്..!!
കുപ്പി വാങ്ങി കൊടുത്തില്ലെങ്കിലും ആശ്വാസം കിട്ടുമെന്ന് മനസ്സിലാക്കിയത് കൊണ്ട്
ഇന്ന് ഞാൻ സന്തോഷത്തോടെ
ജീവിതം ആസ്വദിക്കുന്നു...!!
ഫോട്ടോയിൽ കൂടെയുള്ളത്.....
ജീവിതത്തിലെ ഏറ്റവും
വലിയ സങ്കടസമയത്ത് കൂടെ ഉണ്ടായിരുന്ന എന്റെ പ്രീയപെട്ടവർ...!!
എന്നെ മൂന്നാറിനെ പ്രണയിക്കാൻ പ്രേരിപ്പിച്ചവർ...
കഴിഞ്ഞ പതിന്നാല് വർഷങ്ങളായി തുടരുന്ന നല്ലൊരു സൗഹൃദം..!!