എനിക്ക് ഏറ്റവും ഇഷ്ട്ടം ഫാമിലി.. fb(25/11/2025)
വിശ്വസ്തമായ കുടുംബജീവിതമാണ്
ഏറ്റവും വലിയ സമ്പത്ത്...എന്റെ തീരാനഷ്ട്ടവും
അത് തന്നെ...!!
അച്ഛനും അമ്മയും മക്കളും...
പരസ്പരം
താങ്ങും തണലുമായി...
ഒരുമിച്ചുള്ള കുറെ
നല്ല നിമിഷങ്ങൾ...
അതൊരു വല്ലാത്ത
അനുഭൂതിയാണ്...!!
അമ്മയുടെ
ലാളന കിട്ടാതെപോയ
മക്കളുടെ ബാല്യവും...
കരുതലില്ലാതെ കടന്ന് പോകുന്ന അവരുടെ കൗമാരവും
എന്നെ വേദനിപ്പിക്കാറുണ്ട്...!!
അവർക്ക് നഷ്ടപെടുന്ന കുട്ടികാലം...
അതൊരു മുറിവാണ് ..!!
അമ്മയില്ലാതെ...
അമ്മയുടെ സ്നേഹം കിട്ടാത്ത...
ഉപേക്ഷിക്കപ്പെട്ട ബാല്യം വല്ലാത്തൊരു കുറവ് തന്നെയാണ്...!!
എന്റെ ജീവിതത്തിൽ
ഇനി അവശേഷിക്കുന്നത് നിലനിൽപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ...
ചില പിടിച്ചുവാങ്ങലുകൾ...
പിന്നെയൊരു ദാരുണ ക്ലൈമാക്സ്...!!
ആറടി മണ്ണിൽ ശുഭം...!
ഇതൊരുപക്ഷേ
അതിജീവനത്തിന്റെ ആദ്യ പകുതി കഴിഞ്ഞു പോയ ഒരാളുടെ തിരിച്ചറിവായിരിക്കാം..!!
നഷ്ടപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ആരെയെങ്കിലും സ്നേഹിക്കാൻ സാധിക്കുമെങ്കിൽ...
അതും ഒരുകലയാണ്...!!
കൂടെയുള്ളവരും കൂടപിറപ്പുകളും
ജന്മം കൊടുത്തവരും നടന്ന് അകലുമെന്നത് യാഥാർഥ്യം...
ഒടുക്കം തനിച്ച് തന്നെ...!!
ആഡംബരത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി
കുടുംബം
നഷ്ടപ്പെടുത്തിയവരോട് സഹതാപം മാത്രം...!!