ഒറ്റയ്ക്കുള്ള യാത്ര fb.. (12/09/2024)

ജീവിതത്തിലെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ...
മുൻവിധികളോ നഷ്ടബോധമോ 
ഒന്നുമില്ലാതെ ഞാൻ പുറപ്പെട്ടൊരു ചെറിയൊരു യാത്രയായിരുന്നു. .!!
എന്നെകൊണ്ട് സാധിക്കില്ലെന്ന് എല്ലാരും വിധിയെഴുതിയ ഒരു യാത്ര...!!

അച്ഛനും അമ്മയും ഞാൻ തന്നെ...
പാചകക്കാരനും അലക്കുകാരനും ഞാൻ തന്നെ...
വീട് വൃത്തിയാക്കിയും മുറ്റമടിച്ചും പുതിയ തുടക്കം...!!

ആൺ മക്കളെ വീട്ടിലെ പണികൾ
അമ്മമാർ പഠിപ്പിച്ചു കൊടുക്കാത്തതിന്റെ അരിഷ്ട്ടതകൾ ആദ്യം നേരിടേണ്ടി വന്നെങ്കിലും..
അതും ആസ്വദിച്ചു പഠിക്കാൻ തന്നെ തീരുമാനിച്ചു...!!
എന്ത് കൊണ്ടും
ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥം വന്നത് പോലെ...!!
ആരുമില്ലായ്‌മമയിൽ എല്ലാം തികഞ്ഞത് പോലെ...
ആർക്കൊക്കെയോ ഞാൻ എല്ലാം ആയത് പോലെ...!!

അതിരാവിലെ രണ്ട് മക്കളെയും വിളിച്ചുണർത്തി...
ചായയും
ചോറും കറിയുമൊക്കെയുണ്ടാക്കി...
ഒരേ സ്കൂളിലോട്ട്  യാത്ര...!!
സ്കൂൾ എത്തിയാൽ...
 ബൈ പറഞ്ഞ് ഞങ്ങൾ
മൂന്ന് ക്ലാസ്സ്‌ മുറികളിലേയ്ക്ക്...
ഇന്റർവെൽ സമയത്ത് ചെറിയൊരു കൂടി കാഴ്ച്ച...
വീണ്ടും കാണുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത്...!!
വൈകുന്നേരം തിരികെയുള്ള 
കാർ യാത്രയിൽ ചർച്ച ചെയ്യപ്പെടുന്ന  അന്നത്തെ സ്കൂൾ വിശേഷങ്ങൾ...
വീട് എത്തിയാൽ രണ്ട് പേരും ട്യൂഷൻ ക്ലാസ്സിലേയ്ക്ക്...
ഞാൻ  നെറ്റ് ഫ്ലിക്സിലെ 
എന്റെ സീരീസുകളിലേയ്ക്ക്...!!

ഏഴ് മണിക്ക് അവർ തിരിച്ചെത്തുമ്പോഴേയ്ക്കും
അടുക്കളയിൽ അത്താഴത്തിനുള്ള
ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു...!!
പാവിരിച്ചിരുന്ന് ഒരുമിച്ച് ചൊല്ലുന്ന സന്ധ്യ പ്രാർത്ഥന...
കുറച്ചു നേരത്തെ പഠനം...
 ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച്....
പത്തു മണിവരെ കാണുന്ന  
ത്രില്ലർ ഫിലിംസ്...
ഉറങ്ങുംവരെ കൂടെ കിടക്കാൻ വാശി പിടിക്കുന്ന മക്കൾ...!!
പത്രങ്ങളൊക്കെ കഴുകി...
അടുക്കള വൃത്തിയാക്കി അവസാനിക്കുന്ന  ഒരു ദിവസത്തെ ദിനചര്യ...!!

ഇതാണ് ഞാൻ ആസ്വദിക്കുന്ന  എന്റെ  ജീവിതം..
എന്റെ മാത്രം ജീവിതം...!!

ഇന്ന് ഞാൻ അനുഭവിക്കുന്ന സ്വസ്ഥത...
സന്തോഷം...
സമാധാനം....
എല്ലാത്തിനും കടപ്പാട് അനുഭവങ്ങളോട്...!!
വീണ് പോയപ്പോഴും താങ്ങി നിർത്തിയ ദൈവത്തിന് ഒരുപാട് നന്ദി...!!

ഒറ്റയ്ക്ക് പൊരുതാൻ എന്നെ പ്രാപ്തമാക്കിയ പൊള്ളയായിരുന്ന  എല്ലാ ബന്ധങ്ങൾക്കും...
ആഴമില്ലാതിരുന്ന 
എല്ലാ സൗഹൃദങ്ങൾക്കും നന്ദി...!!
കൂടെനിന്നുള്ള കാലുവാരലുകൾക്ക് ഞാൻ വിരാമമിട്ടിരിക്കുന്നു...!!
കപട സൗഹൃദം എന്ന ഇത്തികണ്ണിയുടെ വേര് ഞാൻ അറുത്തിരിക്കുന്നു...
പൂർണമായും...!!

അവരുടെ അസാന്നിധ്യം 
എന്നെ മറ്റൊരു മനുഷ്യനാക്കിയിരിക്കുന്നു...!!
ഒറ്റയ്ക്ക് ജീവിക്കാൻ എന്നെ പഠിപ്പിച്ചിരിക്കുന്നു...!!
എന്നിലേയ്ക്ക് മാത്രമായി ഞാൻ ഒതുങ്ങിയിരിക്കുന്നു...!!
എന്റെ കൊച്ച് ലോകത്ത് ഏറ്റവും ഭാഗ്യവാനായി ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു...!!

Proud to be a single parent...!!❤️






Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)