എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ... (16/07/2023)
എപ്പോഴാണ് എനിക്ക് എന്നെ നഷ്ടമായത്...???
ഓർത്ത് നോക്കാറുണ്ട്...
പക്ഷേ
ഓർമ്മകിട്ടാറില്ല...!!
ഓട്ടമായിരുന്നു...
സ്നേഹിക്കാൻ...
സ്നേഹിക്കപ്പെടാൻ...!!
ഇടയ്ക്ക് എപ്പോഴോ എന്നെ തന്നെ മറന്നു കൊണ്ട് ...
അന്വേഷിച്ചു നടന്നത് മുഴുവൻ മറ്റുള്ളവരെയായിരുന്നു...!!
കണ്ടെത്തെത്തിയവർ എല്ലാം നല്ലവർ ആയിരുന്നു...
നല്ലപോലെ അവരെ മാത്രം സ്നേഹിക്കാൻ പഠിച്ചവർ...!!
ഒരിക്കൽ എങ്കിലും എന്നിലേയ്ക്ക് തിരിഞ്ഞിരുന്നെങ്കിൽ...
മനസിലാക്കിയിരുന്നെങ്കിൽ...
ഇന്നും സന്തോഷം ഉണ്ടായേനെ..!!
ഇനിയെങ്കിലും എനിക്ക് എന്നെ സ്നേഹിക്കാൻ പറ്റിയിരുന്നെങ്കിൽ...
ഒന്ന് ശാന്തമായി ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ...
അബോധാഅവസ്ഥയിൽ അല്ലാതെ വീടെത്താൻ സാധിച്ചിരുന്നെങ്കിൽ...???
എനിക്ക് എന്നെ തന്നെ നഷ്ടപ്പെടില്ലായിരുന്നു...!!
എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങിയോ....??