പ്രീയപെട്ടർ... (16/07/2023)
എത്ര പെട്ടന്നാണ് ചില ഇറങ്ങി പോക്കുകൾ...!!
അതുവരെ ആരുമല്ലാതിരുന്നത് പോലെ...
ഒരിക്കലും സ്നേഹിക്കാത്തത് പോലെ..
അല്ലെങ്കിൽ ഇത്രയും എളുപ്പമായി മറക്കാൻ പറ്റുമായിരുന്നോ...??
ഇറക്കി വിടലും എളുപ്പമായിരുന്നില്ല...
എവിടെയോ ഒരു ഭാരമായി ഓർമ്മകൾ...!!
ചേർത്ത് നിർത്തിയവരെ ഓരോന്നായി ഒഴിവാക്കി...!!
തിരിച്ചു കിട്ടാത്ത സ്നേഹം വേദനതന്നെയാണ്...
അത് സൗഹൃദമായാലും...!!
പ്രീയപ്പെട്ടവർ എന്ന് വിശ്വസിച്ചവർ തന്നെ കുറ്റപ്പെടുത്തി...
മക്കളെ പോലെ കരുതിയവർ തന്നെ തെറ്റുകാരനാക്കി...!!
ഇപ്പോൾ ആരുമില്ലാത്തവൻ...!!
കുറച്ചു നേരം ഫോൺ ചെയ്യാനോ...
ഇടയ്ക്ക് കാണാനോ തോന്നാത്ത വിധം എന്നെ മാറ്റി...!!
എന്നിലേയ്ക് തന്നെ എന്നെ ഒതുക്കി...!!
അതും ഒരു പക്ഷേ നല്ലതിനായിരിക്കണം...!!
കൂടെയുള്ളവർ ആരും സ്നേഹിക്കുന്നില്ലെന്നു മനസിലാക്കി തന്നു...!!
ആരെയും സ്നേഹിക്കാനോ കൂടെ കൂട്ടാനോ എനിക്ക് യോഗ്യത ഇല്ലെന്നും പഠിപ്പിച്ചു തന്നു...!!
എല്ലാം നല്ലതിന്...!!
ഒരിക്കൽ കൂടി ആർക്കും വേണ്ടാത്തവൻ...
ഒന്നിനും കൊള്ളാത്തവൻ എന്ന സത്യം തിരിച്ചറിയുന്നു...!!
തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധമില്ല...!!
എല്ലാരേയും ചേർത്ത് പിടിച്ചു...
കൂടെ കൂട്ടി...
കൊണ്ട് നടന്നു...
സ്നേഹിച്ചു...
കൂടെ നിന്നു...
എല്ലാത്തിനും...
എപ്പോഴും...!!
എന്നിട്ടും.....??
ഞാൻ ഇന്നും മോശം...!!എല്ലാവർക്കും...
എന്നും...!!