സുഖമുള്ള വേദന... (13/07/2023)

വേദനിക്കുമെങ്കിലും വിട്ടുകൊടുക്കൽ ചിലപ്പോഴൊക്കെ മനോഹരമാണ്...!!

കുറ്റവും കുറ്റപെടുത്തലും ഇല്ലാതെ പിന്നീട് അങ്ങോട്ട് ഓർമകളിൽ ജീവിക്കാൻ...!!

ഒരു ജന്മം ഓർത്തിരിക്കാൻ ഓർമ്മകളുണ്ട്...!!
പങ്കിട്ട ഓരോ നിമിഷവും മനോഹരമായിരുന്നു...!!
ഇനിയൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത നല്ല നിമിഷങ്ങൾ...!!

ചേർന്ന് ഇരുന്നതും...
കൈ പിടിച്ചു നടന്നതും...
ഓർമ്മകളെ മധുരമുള്ളതാ ക്കുന്നു...!!

സ്വന്തമാക്കാൻ സാധിക്കാത്ത ഇഷ്ട്ടം മനോഹരമാണ്...
സൗഹൃദം പ്രണയമാവുമ്പോൾ...!!

നടന്ന് അകലുമെന്ന് അറിഞ്ഞിട്ടും 
സ്നേഹിക്കാൻ സാധിച്ചിരുന്നെങ്കിൽ ...
പിരിയുമെന്ന് ഉറപ്പായിരുന്നിട്ടും കൂടെയുണ്ടാവാൻ സാധിച്ചെങ്കിൽ...
വിരഹവും മനോഹരം...!!

ഒരു സുഖമുള്ള വേദനയായി...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)