ഇഷ്ടങ്ങളുടെ പുറകെ പോയപ്പോൾ... (12/07/2023)

ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങൾ ഈ കടന്ന് പോയവയായിരുന്നു...!!
2022 ജൂൺ മുതലുള്ള ദിനങ്ങൾ..!!

ആഘോഷിച്ചും ആഹ്ലാദിച്ചും മതിമറന്ന ദിനങ്ങൾ...!!
സ്നേഹിച്ചും സന്തോഷിച്ചും
പറന്ന് നടന്ന യാത്രകൾ...!!

നഷ്ടങ്ങൾ ഒരുപാട് ഉണ്ടെങ്കിലും...
ജീവിച്ചു തീർത്ത ആ ദിനങ്ങളാണ് എന്നും ഇനിയങ്ങോട്ട് സന്തോഷം...!!

ഒരിക്കലും മറക്കാനാവാത്ത..
ഒരുപാട് ഓർമ്മകൾ ബാക്കിയുള്ള ദിനങ്ങൾ...!!

ഒരിക്കൽ എങ്കിലും... ആർക്കെങ്കിലും... ഉപകാരപ്പെട്ടപ്പോൾ...!!
കൂടെയുണ്ടാവാനും കരുതലാവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...!!

നാളെയൊരിക്കൽ പിരിയേണ്ടവർ ആണെന്നും..
ചിലപ്പോൾ...
ഇനിയങ്ങോട്ട് അപരിചിതരെ പോലെയാവുമെന്നും അന്നേ മനസ്സ് പറഞ്ഞിരുന്നു...!!

എങ്കിലും...

പരസ്പരം വെറുപ്പിക്കാതെ...
പഴി ചാരാതെ മാറിക്കൊടുക്കണം...!!
ഇറങ്ങി പോക്കോ, ഇറക്കി വിടലോ അല്ല...!!
പരിമിതികൾ മാത്രം..!!

വാക്കുകൾ കൊണ്ട് വിട പറയാതെ....
മുറുകെ കെട്ടിപിടിക്കാതെ...
നെറ്റിയിൽ ചുംബിക്കാതെ...
മാറിക്കൊടുക്കണം...!!

പകർന്നു തന്ന ബോധത്തിന് ജീവിതത്തിന്റെയത്ര കയ്പ്പുണ്ട്...
പിന്നീട് ജീവിതം മധുരിക്കാൻ അത് ധരാളം ..!!
ചിരിച്ചു കാട്ടുന്നവർ സ്വന്തമല്ലെന്നും...
എന്നും ആരും കൂടെയുണ്ടാവില്ലെന്നും...
ഒന്നും ആരോടും പങ്ക് വെയ്ക്കരുതെന്നും...
കൂടെയുള്ളവരാരും ഒരു ജീവിതം കിട്ടുന്നതിനെ ആഗ്രഹിക്കുന്നില്ലെന്നും...
അങ്ങനെ ഒരുപാട്....!!

എന്നും ആഗ്രഹിച്ചത് പോലെ...
പ്രാർത്ഥിച്ചത് പോലെ...
ആരുടേയും സന്തോഷത്തിന് തടസ്സമാവരുത്...
സങ്കടങ്ങൾക്ക് കാരണമാവരുത്...!!

മറന്ന് പോവില്ലെങ്കിലും
മാറി കൊടുക്കാതെ പറ്റില്ല...!!









Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)