സന്തോഷം... (11/07/2023)

ജീവിതത്തിൽ തോറ്റു പോയവനാണ്...!!
2017 ൽ...!!
പിന്നീട് ഒരിക്കലും  ജയിക്കാൻ സാധിച്ചിട്ടില്ല..
ഒരിക്കലും ജയിക്കില്ലെന്നും അറിയാം...!!
ഇനി ജയിക്കാനും ആരെയും തോൽപിക്കാനും താല്പര്യം ഒട്ടുമില്ല...!!
പരാജയങ്ങൾ ശീലമായി...!!

അതും ആസ്വദിക്കാൻ ആരെങ്കിലും വേണ്ടേ...??
ജയിച്ചവർ മാത്രം പോരല്ലോ ഈ ലോകത്തിൽ...!!

എങ്കിലും...
ചിലപ്പോഴൊക്കെ ജയിച്ചവനെ പോലെ ഭാവിച്ചു...
അഭിനയിച്ചു...!!
എന്തോക്കെയോ ആണെന്ന് തെറ്റ്ധരിക്കുമ്പോൾ മാത്രം...!!
ഉണർച്ച വീഴുമ്പോൾ തന്നെ  നിലത്ത് ഇറങ്ങാറുണ്ട്...
ഇനിയും ഒരു വീഴ്ചയുടെ ആഘാതം താങ്ങാൻ സാധിക്കാത്തത് കൊണ്ട്...!!

മോശമാവുമ്പോഴാണ് പലതും...പലരും ഉപേക്ഷിക്കാറ്..!!
വേണ്ടെന്ന് വെയ്ക്കുന്നതും മാറ്റി വെയ്ക്കുന്നതും മോശമാവുമ്പോഴാണ്...!!
ഒന്നിനും കൊള്ളാത്തതെന്നു തിരിച്ചറിയുമ്പോഴാണ് ...!!

വിലയ്ക്ക് വാങ്ങാനും സ്വന്തമാക്കാനും തോന്നാത്തതും മൂല്യം ഇല്ലെന്ന് മനസിലാക്കുമ്പോൾ മാത്രം..!!

ആർക്കും ഉപേക്ഷിക്കാൻ നിന്ന് കൊടുക്കാതിരിക്കുക എന്നതാണ് ജീവിതം പഠിപ്പിക്കുന്ന പാഠം...!!
പഠിത്തത്തിൽ എല്ലാരും മിടുക്കരല്ലല്ലോ...
അത് കൊണ്ട് ഞാൻ ഇടയ്ക്ക്  അത് മറക്കാറുണ്ട്...
തോൽക്കാറുണ്ട്..
വീണ്ടും..!!
അറിഞ്ഞു കൊണ്ട് തന്നെ നിന്നുകൊടുക്കാറുണ്ട്.. കോമാളിയാവാറുണ്ട്...!!
ഉപേക്ഷിക്കപ്പെടാൻ വേണ്ടി മാത്രം..!!
ഇന്നിന്റെ സന്തോഷം ആസ്വദിക്കാറുണ്ട്... ആവോളം...!!
നാളെകളിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട്...
ഇന്നലെകളുടെ മുറിവ് ഒരിക്കലും ഇനി ഉണങ്ങാത്തതുകൊണ്ട്...!!

ആർക്കും ബാധ്യതയാവാതിരിക്കുക...!!
ആരുടേയും വഴിയിൽ തടസമാവാതിരിക്കുക...!!
മറ്റുള്ളവരുടെ സൗഭാഗ്യങ്ങൾ തട്ടി തെറുപ്പിക്കാതിരിക്കുക...!!

നമ്മുക്ക് നഷ്ടപെട്ടത് മറ്റുള്ളവർക്ക് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നത് കിരാതമാണ്...!!
സ്നേഹിച്ചവരെ സന്തോഷിപ്പിക്കാൻ വേണ്ടി കരഞ്ഞു കൊണ്ടും ചിരിക്കുക...!!
ചിരിപ്പിക്കുക...!!

എന്നിട്ട്....

തനിച്ചിരുന്നു കരയാൻ പഠിക്കുക...!!
ഒച്ചയടക്കി
വിതുമ്പുക...!!
ഒറ്റയ്ക്ക് നടക്കാൻ ശീലിക്കുക..!!
ഇനിയങ്ങോട്ട് എന്നും...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)