തിരിഞ്ഞുനോട്ടം...(01/07/2023)
ചിലപ്പോഴൊക്കെ ഈ തിരിഞ്ഞു നോട്ടവും നല്ലതാ...!!
വന്ന വഴികൾ ഓർക്കാനും... മറക്കാതിരിക്കാനും...
ഇനിയങ്ങോട്ട് വഴി തെറ്റാതിരിക്കാനും...!!
ഒരുപാട് പ്രതീക്ഷകളുടെ
ഊതി കൂട്ടിയ പലതും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും...
നാളിതുവരെ അനുഭവിച്ചതൊക്കെയും
ഇടയ്ക്ക് തിരിഞ്ഞു നോക്കി ഓർക്കണം...!!
നാളെ തിരിഞ്ഞു നോക്കേണ്ടി വരാതിരിക്കാൻ...!!
പറയാതെ പറയണം...
എനിക്കും ഉണ്ടായിരുന്നു സ്വപ്‌നങ്ങൾ...
ആഗ്രഹങ്ങൾ...
പ്രതീക്ഷകൾ...!!!
എല്ലാം തട്ടി തെറുപ്പിച്ചതും
എറിഞ്ഞുടച്ചതും
ഇടയ്ക്ക് തിരിഞ്ഞു നോക്കി
ഓർക്കണം...!!
നാളെയും മറക്കാതിരിക്കാൻ..!!