world malayali circle post(18/05/2023)
ഞാൻ ടോണി...!!
അച്ഛനാണ്...പത്തു വയസുള്ള ഒരു മകന്റെയും ആറു വയസുള്ള മകളുടെയും...!!
ഏഴ് വർഷം പ്രണയിച്ചും
പിന്നീട് പത്തു വർഷം ഒരുമിച്ച് ജീവിച്ചും കഴിഞ്ഞപ്പോൾ പിരിയേണ്ടി വന്നു...!!
ഡിവോഴ്സ് എന്റെ തീരുമാനമായിരുന്നില്ല...
എങ്കിലും പിരിയേണ്ടി വന്നതിൽ പിണക്കമില്ല..!!
കുറച്ചു ദിവസമായി
വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ കാണുന്നു..!!
അതുകൊണ്ടാണ് രണ്ട് വരി എഴുതമെന്ന് കരുതിയത്..!!
കുടുംബം ഒരു ഭാഗ്യമാണ്..!!
അച്ഛനും അമ്മയും മക്കളും ചേരുമ്പോൾ മാത്രം ജനിക്കുന്ന ഒന്ന്...!!
എന്തൊക്കെ ഒഴിവ് കഴിവ് പറഞ്ഞും അത് വേണ്ടെന്ന് വെയ്ക്കുന്നവരും മാറ്റിവെയ്ക്കുന്നവരും ഒരിക്കൽ എങ്കിലും അത് അനുഭവിക്കണം...!!
അപ്പോഴേ മനസിലാവൂ അതിന്റെ മനോഹാരിത...!!