അസഹിഷ്ണുത... (30/05/2023)

ജീവിതം ക്ഷണികമാണ്...!!
ചിരിക്കാനും സന്തോഷിക്കാനും സാധിക്കുന്ന നിമിഷങ്ങളാണ് മനോഹരം...!!
അതിന് കാരണമാവുന്നവരാണ് പ്രീയപെട്ടവർ...!!

അളവ്കോല് ഇല്ലാതെ സഹകരിക്കുന്നവർ...
ചട്ടങ്ങളില്ലാതെ സ്നേഹിക്കുന്നവർ...
മനസിലാക്കി കൂടെ നിൽക്കുന്നവർ...
അതാണ് സൗഹൃദം...!!

പഴി പറയാനും കുറ്റമാരോപിക്കാനും കാരണങ്ങൾ ഏറെയാവാം..!!
കൂടെ നിൽക്കാൻ സൗഹൃദം എന്നൊരു വികാരം മാത്രം ധാരാളം..!!

മനസിലാക്കലാണ് കൂടെ നിർത്തൽ...!!
ഒറ്റപ്പെടുത്തൽ  അവഗണനയാണ്...!!

ചെയ്ത തെറ്റെങ്കിലും മിനിമം ബോധ്യാമാക്കി കൊടുക്കണം...
നടന്ന വഴികൾ തെറ്റെന്നു ചൂണ്ടി കാണിച്ചു കൊടുക്കണം...!!

സന്തോഷിക്കുന്നത് പാപമാണെന്നത് പ്രാകൃതമാണ്...!!
കൂടും കൂട്ടവും സൗന്ദര്യം തന്നെ..!!
നഷ്ടപ്പെട്ടവൻ മാത്രം മനസിലാക്കുന്ന സൗഭാഗ്യം..!!

ഇന്നലെകളുടെ ശരികളെ തള്ളി പറഞ്ഞ്...
ഇന്നിന്റെ സ്നേഹത്തിലും ...
നാളെകളിൽ ഓർമ്മകളിലും ജീവിക്കുന്ന മനസ്സ്..
അതാണ് ഞാൻ..!!

പഴമയുടെ ജീർണത പിടിച്ച പലർക്കും  ഞാൻ മോശമായി..!!
എന്റെ സന്തോഷവും...!!

എന്റെ ചിരികളും ഞങ്ങളുടെ സന്തോഷങ്ങളും ആർക്ക് ആണ് ബുദ്ധിമുട്ടായത്...??
എവിടെയാണ് നിങ്ങൾ അപഹാസ്യരായത്...??

ഒരിക്കൽ അണഞ്ഞു പോയ ഞാൻ എന്ന സന്തോഷത്തെ ഊതി കത്തിച്ചത് ഇതാണ്...!!
ജീവിച്ചിരിക്കാനും ചിരിക്കാനും എന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം...!!





Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)