അടച്ചിടേണ്ട വാതിലുകൾ... (24/05/2023)
പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ ചില വാതിലുകൾ അടച്ചിടേണ്ടത് തന്നെയാണ്...!!
തുറന്നിട്ടാലും കാറ്റും വെളിച്ചവും കടക്കാത്ത വാതിലുകൾ...!!
ചില മനുഷ്യരും അങ്ങനെയാണ്...
അടച്ച് തന്നെ ഇടണം...!!
തുറന്നിട്ടാലും ഒരല്പം സ്നേഹമോ കരുതലോ അവരിലൂടെ കടന്ന് വരില്ല...!!
ഒരുപക്ഷേ...
അതിലൂടെ നമ്മൾ നന്നായി പോകുമോ എന്ന ഭയം...!!
ഇത്തിരി സ്നേഹം കിട്ടുന്നതിലൂടെ കുറച്ചു കാലം കൂടി ജീവിച്ചിരിന്നാലോ...??
എല്ലാവരിലും ആ വാതിലുകൾ ഉണ്ട്...!!
എപ്പോ അടച്ചിടണം എന്ന് അറിയാത്തകൊണ്ട് സ്നേഹം നിഷേധിക്കപ്പെട്ടവർ....!!
അർഹതപെടാത്ത സ്നേഹം വാരികൊടുത്തിട്ട് പിന്നീട് ദുഖിക്കേണ്ടി വന്നവർ...!!
ഒരിക്കലെങ്കിലും അങ്ങനെയൊരു വാതിൽ തെറ്റായി തുറന്നതിന്റെ വേദന അനുഭവിച്ചവരാണ് ചിലരൊക്കെ...!!
സൂക്ഷിച്ചു നോക്കിയാൽ നമ്മിലും ആ ഒരാൾ ഉണ്ടായേക്കാം...!!
അടച്ചിടേണ്ടത് അടഞ്ഞു തന്നെ കിടക്കട്ടെ...!!
കാറ്റും വെളിച്ചവും സ്നേഹമായി തരുന്ന മറ്റൊരു വാതിൽ ഉള്ളത്രയും കാലം...!!