ഇറങ്ങിപോക്കുകൾ... (24/05/2023)

ചിലപ്പോഴൊക്കെ ഇറങ്ങിപ്പോക്കുകളും ശരികളാണ്...!!
അത്‌ പ്രണയമോ സൗഹൃദമോ ആവട്ടെ ...!!

നമ്മെ മനസ്സിലാക്കാത്തതോന്നും നമ്മുടെതല്ല...!!
ഒഴിഞ്ഞു മാറി തന്നെ പോവണം..
ഒഴിവാക്കേണ്ട എല്ലാ ബന്ധങ്ങളിൽ നിന്നും...!!

ഒന്ന് കേൾക്കാനോ...
കേട്ടത് വിശ്വസിക്കാനോ സാധിക്കാത്ത മനസുകളിൽ കുടിയിരിക്കരുത്...!!

നമ്മളിടങ്ങൾ ചിലപ്പോഴൊക്കെ തോന്നലുകൾ മാത്രാമാണ്..!!

ആരും ഇല്ലെന്ന് വിശ്വസിച്ചു തന്നെ ജീവിക്കുക..
ഒറ്റയ്ക്ക് തന്നെയാണ് എന്ന് ഉറപ്പിക്കുക..
മുന്നോട്ട് പോകുക...
വീഴില്ലൊരിക്കലും...!!

ബാധ്യതയാവാതിരിക്കുക...!!
ആർക്കും...!!
ബാധ്യതയാവുമോ എന്നൊരു ഭയമാണ്
മുഖം തിരിക്കലിനു കാരണം..!!

ഇറങ്ങി നടക്കുക...
ലോകം വിശാലമാണ്...!!
തനിച്ചാക്കപ്പെട്ടവരുടെത് കൂടിയാണ് ഈ ലോകം...!!
തിരിഞ്ഞു നോക്കണ്ട...!!
ആരും ആർക്കും സ്വന്തമല്ല...
ഇനിയും കണ്ടുമുട്ടലുകൾ സംഭവിക്കും...
വിധിച്ചതാണേൽ....!!
അല്ലെങ്കിൽ തനിച്ച് തന്നെ...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)