താങ്ങ് ആവേണ്ടവർ... (24/05/2023)

എല്ലാരുടെയും ജീവിതത്തിലും ചിലരുണ്ട്...!!
താങ്ങ് ആയവർ....
പിന്നീട് താങ്ങേണ്ടവർ...!!

പാതി നടന്ന് കഴിഞ്ഞു...
വഴിയിൽ ഉപേക്ഷിക്കപ്പെട്ട ചിലർ...!!
സ്വപ്നങ്ങൾ ഒക്കെയും തല്ലി ഉടയ്ക്കപ്പെട്ടവർ...!!
നീറിയ രാത്രികളൊക്കെയും വെറുതെയായവർ....!!
ആർക്കും വേണ്ടാത്തവർ...!!

ഉപേക്ഷിക്കപ്പെട്ടവർ...!!
ഇന്നിന്റെ കുറവും കുറ്റവും നിരത്തി...
ഇന്നലകളുടെ ശരികളെ മറക്കപ്പെട്ടവർ...!!
നാളെകളിൽ വഴിയിൽ ഉപേക്ഷിക്കപ്പെടാൻ വിധിക്കപ്പെട്ട ചിലർ...!!

ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടവർക്കേ മറ്റൊരുപേക്ഷിക്കലിന്റെ മുറിവ് കാണാൻ സാധിക്കൂ...
മുറിവ് ഉണക്കുവാൻ കഴിയൂ..!!

കൈ പിടിച്ചു നടക്കാനും...
കൂട്ടിരിക്കുവാനും...
ഞാൻ ഉണ്ടാവും...!!
എന്നും...
ഇനിയങ്ങോട്ട്...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)