കടന്ന് പോയവർ.. (23/05/2023)

ജീവിതത്തിൽ നടന്ന് കയറിയവരും,
പിന്നീട്...
പടികടന്ന് അകന്നവരും
മനോഹരമായ പലതും ബാക്കി വെച്ച് തന്നെയാണ് പോയത്..!!

ഒന്നെങ്കിൽ നല്ലൊരു ഓർമ്മ..
അല്ലെങ്കിൽ ഒരു പാഠം..!!
രണ്ടും മനോഹരം...!!

ഒറ്റയ്ക്ക് ആക്കിയതിനും...
ഒറ്റയ്ക്ക് തന്നെ തുടരാൻ പ്രാപ്തമാക്കിയതിനും എന്നും നന്ദി മാത്രം...!!

ലോകത്തെ വിശാലമായി കാണാനും...
പുതിയ ചിലരെ നമ്മുടെ സ്വന്തം ലോകമാക്കി തന്നതിനും നന്ദി മാത്രം..!!

പറ്റില്ലെന്നു കരുതിയ പലതും ചെയ്യാനും..
ചിലത്  നേടാനും പ്രാപ്തമാക്കിയത് ആ ഇറങ്ങി പോക്കുകളായിരുന്നു..!!

അത്കൊണ്ട് തന്നെയാവണം...
വെറുപ്പില്ലാത്തതും...!!

വീഴ്ചകളെ ഞാൻ ഇഷ്ടപെടുന്നു...!!
വീണ്ടും എണീക്കുവാനും...
പിന്നെയും നടക്കുവാനുമുള്ള ഊർജം നൽകിയതിന്...!!

ഇരിയൊരു തിരിച്ചു പോക്കോ..
തിരിഞ്ഞൊരു നോട്ടമോ ഉണ്ടാവാത്തതും
ആ വീഴ്ച്ചകൾ തന്ന പാഠങ്ങൾ കൊണ്ട് മാത്രം...!!

ചിന്തകളുടെയും ഓർമ്മകളുടെയും വാതിലുകൾ കൊട്ടി അടച്ചിരിക്കുന്നു...!!
ഒരിക്കലും ഇനി ഒരു തുറക്കലോ
ഒരെത്തിനോട്ടമോ ഉണ്ടാവില്ല..!!

ദൂരങ്ങളൊക്കെയും തനിച്ചു തന്നെ....!!
വീഴുന്നതൊക്കെയും
എഴുന്നേൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട്...!!

യാത്ര തുടരുന്നു....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)