എന്നിടം... (17/05/2023)

എനിക്കായി മാത്രം ഒരിടം ഉണ്ടായിരുന്നുവെങ്കിൽ...??
സങ്കടങ്ങളും സന്തോഷങ്ങളും അകത്ത് നിന്ന് താഴ് ഇട്ട് പൂട്ടാവുന്ന എന്നിടം...!!

അനുവാദം ഇല്ലാതെ ചിന്തകൾ പോലും കടന്ന് വരാത്ത എന്നിടം...??

അങ്ങനെയൊരിടം 
ഈ ജന്മം ഉണ്ടാവുമെന്ന് തോന്നുന്നില്ല...!!

മനസിലാക്കാത്ത മനസുകളിൽ
ജീവിച്ചു മടുത്തവർക്ക്....
നമ്മുടേതെല്ലാത്ത ഏതിടവും വീർപ്പുമുട്ടൽ തന്നെ...!!
എത്ര അടുപ്പം ഉണ്ടേലും നമ്മുടേതല്ലാത്ത ഇടങ്ങൾ...!!

വാതിലുകൾ അടച്ച് ആകത്തിരിക്കണം...!!
പുറത്തുള്ള ചിന്തകൾ അകത്തു കടക്കാത്ത....
അകത്തെ 
നെടുവീർപ്പുകൾ പുറത്ത് കേൾക്കാത്ത...
എന്റെ മാത്രമായ എന്നിടം...!!

ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് ആവാൻ സാധിക്കാത്തതും വേദനയാണ്...!!
ഒന്ന് കരയാനും...
തനിച്ച് ഇരിക്കാനും സാധിക്കാത്തതും സങ്കടം തന്നെ...!!

എന്നിടം ഇല്ലാത്തതും എനിക്ക് വേദന തന്നെ...!!
ഒരിക്കലും സ്വന്തമാവാത്ത എന്നിടം...!!
സ്വപ്നങ്ങളിൽ മാത്രം ഞാൻ കാണുന്ന...
ഞാൻ കൊതിതീർക്കുന്ന എന്നിടം...!!

എനിക്കായി മാത്രം ഒരു ഇടം ഉണ്ടായിരുന്നുവെങ്കിൽ...
ആർക്കും ബാധ്യത ആവാത്ത..
എന്റെ മാത്രമായൊരിടം...!!
എനിക്ക് ഉച്ചത്തിൽ കരയാനും
കരഞ്ഞു കലങ്ങി ഉറങ്ങാനും ഒരിടം... എന്നിടം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)