പ്രീതിയും പ്രീണനവും... (17/05/2023)
പലപ്പോഴും
നാം അളക്കപ്പെടുന്നത്
പ്രവർത്തി കൊണ്ടോ കഴിവ് കൊണ്ടോ ആവണമെന്നില്ല...!!
ചിലരുടെ ഓതി കൊടുക്കൽ പലപ്പോഴും അളവിന്റെ മാനദണ്ഡം ആവാറുണ്ട്...!!
സത്യത്തിന് എന്ത് വില..?
തോറ്റുപോകുന്നതും എതിരാവുന്നതും അപ്പോഴൊക്കെയാണ്...!!
നമ്മുടെ കൂറിനും കടപ്പാടിനും വില കുറഞ്ഞു പോയെന്ന് അറിയുമ്പോൾ സങ്കടം തോന്നിയേക്കാം...!!
പ്രീണിപ്പിച്ചു പെരുമാറാൻ പഠിക്കണം...!!
എത്ര വൃത്തികേട് കാണിച്ചാലും വെളുക്കേ ചിരിക്കണം...!!
ചിരിച്ചു കൊണ്ട് കഴുത്തറുക്കണം...!!
ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കണം...!!
അസ്ഥിവാരം കോരി പുറത്ത് ഇടണം...!!
ഇതൊക്കെയാണ് പ്രീണനം...!!
ഇവരൊക്കെയാണ് ഇന്നിന്റെ ശരികൾ...!!
തോറ്റു പോയത് നേരെ നടന്നവർ...!!
നേരിനൊപ്പം നിന്നവർ...!!
തെറ്റിനെ ചോദ്യം ചെയ്തവർ..!!
ഉച്ചത്തിൽ സംസാരിച്ചവർ...!!
മനസിലാക്കപ്പെടേണ്ടവർ
മറന്നു കളയപെട്ടവർ ആയിപോകുന്നു...!!
ചിലപ്പോൾ...
അധികാരം ലഹരിപോലെയാണ്...!!
ചിലർ
അത് നുകരുമ്പോൾ
മദോൻമത്തരാവും...!!
അവരുടെ പ്രവർത്തികൾ
മത്ത് പിടിച്ചതായിരിക്കും...!!
ആരാലും ചോദ്യം ചെയ്യപ്പെടാത്തവർ...!!
സത്യത്തിന് നേരെ കണ്ണടച്ചു കളയുന്നവർ...!!
ചിലരെ
പ്രീണിപ്പിക്കാൻ പലരെയും പ്രതിയാക്കുന്നവർ...!!
ഈ ഇറങ്ങിപോക്ക് വിഷമം ഉണ്ടാക്കുന്നു...!!
മനസ്സ് കൊണ്ട് ഒരുപാട് സ്നേഹിച്ചോരിടത്തു നിന്നും...
ജീവിച്ചോരിടത്തു നിന്നും..
ഒരു പറിച്ചു മാറ്റപെടൽ...!!
കൊതി തീർന്നില്ല...!!
തീരില്ലൊരിക്കലും...!!
ഒരുപാട് വേണ്ടപ്പെട്ടവർ ഉള്ളയിടം..!!
വെറുപ്പ് തോന്നുന്നു...
ഈ വ്യവസ്ഥിതിയോട്...
ഇതിന്റെ ഇരയായി പോവേണ്ടി വന്നതിനോട്...!!
ഇനിയൊരു പുതിയ മനുഷ്യൻ ആവണം...!!
ഒന്നിനോടും ആത്മാർത്ഥത ഇല്ലാത്ത..!!
പൊള്ളായായി ജീവിക്കുന്നവൻ..!!
എന്തൊക്കെയോ ചെയ്യുന്നതായി അഭിനയിക്കണം..!!
ഒന്നും ചെയ്യാതെ...
ജീവിക്കണം..!!
ഒരു പുതിയ മനുഷ്യനാവണം..!!
എന്നിലെ എന്നെ
കുഴിച്ചു മൂടണം...!!
എന്നിട്ട്...
ഇനിയൊരു യൂദാസായി ഉയർത്തെഴുന്നേൽക്കണം..!!
ലോകം യൂദാസിന്റെതാണ്...!!
ഒറ്റുകൊടുക്കുന്നവരുടെ...
അവരുടെ മാത്രം...!!