എഴുത്തിന്റെ ഗർഭം... (16/05/2023)
എന്റെ എഴുത്തുകൾക്ക് വയസ്സ് ഏറെയായി...!!
(Blogger since 2013)
തമാശയ്ക്ക് തുടങ്ങിയത്...!!
പിന്നീടെപ്പോഴോ അത് തലയ്ക്കു പിടിച്ചു..!!
ഇടയ്ക്ക് എപ്പോഴോ ഭ്രാന്ത് പോലെയും...!!
ഇപ്പോഴത്
ലഹരിയായി മാറിയിരിക്കുന്നു...!!
എന്തെങ്കിലും ഇടയ്ക്ക് എഴുതിയില്ലെങ്കിൽ വല്ലാത്തൊരു സങ്കടമാണ്...!!
നഷ്ടബോധമാണ്...!!
ദുഃഖങ്ങൾ...
നഷ്ടങ്ങൾ ...
എല്ലാം എഴുതി തീർക്കും...!!
ആർക്കും ബാധ്യതയാവാതെ..!!
ആരെയും ബുദ്ധിമുട്ടിക്കാതെ..!!
വർഷങ്ങൾ കടന്ന് പോയിട്ടും
2017 എന്നിൽ അവശേഷിപ്പിച്ച മുറിവും മുറിപ്പാടും അങ്ങനെ തന്നെ...!!
ഓർമ്മകൾക്ക് മരണമില്ലാതെ..
ചതിയുടെ ദുർഗന്ധത്തോടെ..
അവശേഷിക്കുന്നു...!!
ചിന്തകൾ ചിതലരിക്കാറുണ്ട്..
രക്തം കിനിയാറുണ്ട്...
എന്നിട്ടും
ഓർമ്മകളിൽ മാറാല വീഴുന്നില്ല..!!
മരണമായിരിക്കണം അവസാനം...!!
ഉറക്കം നഷ്ടമായിട്ട് വർഷങ്ങൾ ആയിരിക്കുന്നു...
2017ൽ പടിയിറങ്ങിയത്..!!
ഉറക്കമില്ലാത്ത രാത്രികളാണ് എഴുത്തിന്റെ വിത്തുകൾ പാകുന്നത്...
പകൽ പിറവിയെടുക്കുന്ന പലതും രാത്രിയുടെ സന്തതികളാണ്...!!
നഷ്ടപെട്ട ഉറക്കമാണ് ഭ്രൂണം...!!
ഒൻപത് മാസം എന്നത്
എന്റെ രാത്രി മണിക്കൂറുകളും...!!
കൂട്ടുകാർ അധികമില്ല...!!
ഉള്ളവരോടൊക്കെ സന്തോഷം പങ്ക് വെയ്ക്കും...
ആഹ്ലാദിക്കും...
കൂടെ കറങ്ങി നടക്കും..
അതൊക്കെ ഒരുപാട് ഇഷ്ട്ടം...!!
എങ്കിലും....
സങ്കടങ്ങൾ ഒക്കെയും ബ്ലോഗിൽ മാത്രം...!!
അതാണ് ഇഷ്ട്ടം...
സന്തോഷം...!!
സൗകര്യം...!!
യാത്രകളെയും വഴികളെയും പ്രണയിച്ചത് 2020 മുതൽ...!!
അങ്ങനെ...
എഴുത്തു പോലെ യാത്രകളെയും പ്രണയിച്ചു തുടങ്ങി...!!
ആഡംബരങ്ങൾ ഇല്ലാതെയുള്ള യാത്രകൾ ആസ്വദിക്കുന്നു...!!
എങ്കിലും...
ചിലവ് കുറഞ്ഞ സന്തോഷം എഴുത്ത് തന്നെ...!!
ചിലവ് ഒട്ടുമില്ലാത്ത സന്തോഷം...!!
ഭ്രാന്ത് പൂക്കുന്ന കുറച്ചു സമയവും
കലങ്ങി മറിയുന്ന ചിന്തകളും എന്റെ എഴുത്തിനെ ഗർഭം ധരിക്കുന്നു..!!