കഥയിലെ വില്ലൻ.. (08/05/2023)
പലരും
തോറ്റുപോയതും വീണുപോയതുംകൂടെയുള്ളവർ ചതിച്ചപ്പോഴാണെന്ന്
ചരിത്രത്തിലും ഇതിഹാസങ്ങളിലും
രേഖപെടുത്തിയിട്ടുണ്ട്...!!
മഹാഭാരതവും
ഷേക്ക്‌സ്പിയറും സാക്ഷി...!!
രൂപം മാറിയും സ്നേഹം നടിച്ചും തോൽപിച്ചതും അതിലേറെ..!!
എങ്കിലും... അവതരിപ്പിക്കപ്പെടുന്ന കഥകൾ വിചിത്രം...!!
കഥകളിലെ വില്ലന്മാർ എന്നും ഭീകരരാണ്...
വലിയ മീശയും ചുവന്ന കണ്ണുകളും ചേർത്ത് വരച്ചു കാട്ടുമ്പോൾതന്നെ അവർ മോശമാവുന്നു...!!
നായകൻ എവിടെയും സുന്ദരൻ..!!
തോറ്റുപോകുന്നത് സങ്കടം തന്നെയാണ്...!!
അതും സ്നേഹിച്ചവരുടെ മുന്നിൽ....
ആരുമല്ലാതെയാവുന്നത്..
ഒന്നുമില്ലാതാവുന്നത്...!!
തെറ്റിധരിക്കപ്പെടുന്നത് പതിവ്..!!
തിരുത്താൻ ആരും ശ്രമിക്കാറില്ല...
ആരെയും തിരുത്താറുമില്ല...!!
വില്ലൻ ഞാൻ തന്നെ...!!
എന്നും... എവിടെയും...!!