തെറ്റ്... (02/05/2023)

ജീവിതത്തിലെ 
തെറ്റുകൾ മുഴുവൻ 2017 മുതലാണ്...!!

അഞ്ച് വർഷങ്ങൾ കടന്ന് പോയിരിക്കുന്നു...!!
2023 ൽ പോലും ഞാൻ അനുഭവിക്കുന്നു...!!
2017 ൽ അനുഭവിച്ചത് പോലെ തന്നെ...!!
ആർക്കും വേണ്ടാത്ത ഒരാളായി ഞാൻ അന്നേ മാറി..!!
എന്നെ ജനിപ്പിച്ചവർക്കും
ഞാൻ ജനിപ്പിച്ചവർക്കും ഞാൻ ബാധ്യതയായി മാറുന്നു...!!

ഒരുപാട് സഹിച്ചു...
പിടിച്ചു നിന്നു...
കണ്ണിൽ ഇരുട്ട് കയറാറുണ്ട്...
സങ്കടം കൊണ്ട്...
കണ്ണീരു കൊണ്ട്..
അത്രയ്ക്ക് അനുഭവിച്ചു കൊണ്ടിരിക്കുന്നു..!!

ആരും അറിയാറില്ല..
അറിയിക്കാറില്ല...!!

ഇത്രയും വെറുക്കപെടനായി എന്താണ്‌ ചെയ്തത് എന്ന് ചിന്തിക്കാറുണ്ട്....!!
അറിയില്ല...!!
ഇന്നും ഉത്തരമില്ല...!!

വെറുക്കാനും പ്രതികാരം ചെയ്യാനും കാരണങ്ങൾ ഏറെകാണും..!!
എന്തിന് എന്ന് എനിക്ക് മാത്രം അറിയില്ല...!!

അഞ്ച് വർഷം കൊണ്ട് പൊറുക്കാനാവാത്ത എന്ത് തെറ്റാണ് ചെയ്തത് എന്ന് മനസിലാവുന്നില്ല..!!

എന്നോട് പ്രതികാരം മാത്രം...
എല്ലാവർക്കും...!!
നടക്കട്ടെ...!!
നടത്തട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)