bday lines for October 2026 (21/02/2026)



ഒരിക്കലും എന്റെ മാത്രം ആവാതിരുന്ന ഒരാളെ സ്വന്തം ഭാര്യയായി തന്നെ 
സ്നേഹിച്ചത് കൊണ്ട്...
എന്നെ നേരിട്ട് അറിയുന്നവർ
പറയുന്നത് എനിക്ക് ഭ്രാന്താണെന്നാണ്..!!

എങ്കിലും  ഞാൻ അനുഭവിച്ച  സന്തോഷം ഓർത്ത്...
ആ ഭ്രാന്ത് ഞാൻ  ആസ്വദിക്കുന്നു...!!
നീ കൂടെ ഉണ്ടായിരുന്ന  ജീവിതം സന്തോഷമായിരുന്നു.!!
ജീവിതത്തിൽ സ്വസ്ഥത അനുഭവിച്ചത്  അപ്പോൾ മാത്രമാണ്...!!
നിന്നോടൊപ്പം ജീവിക്കാൻ ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു...
അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു എനിക്ക്..!!

2017 മുതൽ ജീവിതം ഇരുൾ മൂടിയ അവസ്ഥയായിരുന്നു..!!
2020 ൽ പെരുമഴയായി പെയ്തു ഒഴിയുന്നത് വരെ...
ഓർമ്മകളിൽ നല്ലതൊന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല...
 ജീവിതമെന്നത് അതുവരെ
ഉറക്കമില്ലാത്ത രാത്രികളും 
ചതിക്കപ്പെട്ടത്തിന്റെ ഓർമ്മകളുമായിരുന്നു ..!!

2021ൽ  ഒരു സുഹൃത്തായി നീ എന്റെ കൂടെ കൂടി...
എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു...!!

അഞ്ച് വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും   
 അതിൽ ഞാൻ ജീവിക്കുന്നു...
ആരെയും ഇനി പകരം വെയ്ക്കാതെ...!!

നീ മറ്റൊരാളെ പ്രണയിക്കുന്നു എന്ന്  തുറന്ന് പറയുവാനുള്ള മര്യാദയെങ്കിലും എന്നോട് കാണിച്ചിട്ടാണ് നീ പോയത്..!! 
ഇപ്പോഴെനിക്ക്  ഇന്നലെകളിൽ ജീവിക്കാനാണ് ഇഷ്ട്ടം..!!
അവിടെ എനിക്ക് ഓർമ്മകളുണ്ട് ..
അതിലൊക്കെ ഞാൻ അനുഭവിച്ച സ്നേഹത്തിന്റെ കരുതലുണ്ട്....
 സന്തോഷമുണ്ട് ..!!

ഭർത്താവ് ഉപേക്ഷിച്ചു പോയെന്നും അയാൾക്ക്  അവിടെ വേറെ ഭാര്യയും മക്കളുമൊക്കെയായെന്നും 
പറഞ്ഞ് ഇത്രയും വർഷങ്ങൾ എന്നെ വിവാഹം കഴിക്കാം 
എന്ന് തെറ്റിദ്ധരിപ്പിച്ച് എന്റെ കൂടെ ജീവിച്ചു...!!
ഇപ്പോൾ  മറ്റൊരാളെ പ്രണയിക്കുന്നു എന്ന് പറഞ്ഞു.!!
ഈ ജന്മത്തിൽ എനിക്ക് ഏറ്റവും പ്രീയപെട്ടവളായ നിന്നോട് ഞാൻ ക്ഷമിക്കേണ്ടേ??

ആരുടെയൊക്കെ കൂടെ പോയാലും...
എത്ര മോശമായി ജീവിച്ചാലും..
ഞാൻ നിന്നെ  വെറുക്കില്ല..!!
നല്ലൊരു ജീവിതം ആശംസിക്കുന്നു...


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)