വെളിച്ചം... (01/05/2023)
സ്വന്തം വീട്ടിൽ കറന്റ് പോകുമ്പോൾ അടുത്ത വീട്ടിലും കറന്റ് ഇല്ലെന്ന് നോക്കി ഉറപ്പാക്കുമ്പോൾ കിട്ടുന്ന മനസുഖം പോലെയാണ് ചിലർക്ക് എന്റെ facebook അക്കൗണ്ട്...!!
FB ഫ്രണ്ട് അല്ലെങ്കിലും ഇടയ്ക്ക് എന്റെ പ്രൊഫൈലിൽ വന്ന് ഒളിഞ്ഞു നോക്കുമ്പോൾ കിട്ടുന്ന സുഖം... ഒരു മനസുഖം..
സങ്കടങ്ങൾ കാണുമ്പോൾ...!!
നമ്മുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടേലും ഇല്ലേലും മറ്റൊരുത്തനു പ്രശ്നം ഉണ്ടെന്ന് കാണുമ്പോൾ ഒരു സന്തോഷം...!!
അതിന് വേണ്ടി മാത്രം ഒരു ഒളിഞ്ഞു നോട്ടം..!!
പിന്നെ ആ പ്രശ്നം....??
അത് എന്തുകൊണ്ടാണെന്നും ആര് കാരണം ആണെന്നും അറിയുന്നത് വരെ ഒരു അസ്വസ്ഥതയാണ്...!!
ഇനി അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയുമ്പോൾ സങ്കടം..!!
ഞങ്ങളായിട്ട് എന്തെങ്കിലും സംഭാവന....??
വോ.. വേണ്ട...!!
ഇത്രയായിട്ടും
ഫേസ്ബുക്ക് പ്രൊഫൈൽ lock ചെയ്യാത്തതും, പോസ്റ്റുകൾ എല്ലാം തന്നെ പബ്ലിക്ക് ആയി തന്നെ ഇടുന്നതും "ആ നിഷ്കളങ്കരായ" ഒളിഞ്ഞു നോട്ടക്കാർക്ക് വേണ്ടിയാണ്...!!
സന്തോഷങ്ങൾക്ക് യാതൊരു കുറവുമില്ല...!!
യാത്രകളും സൗഹൃദങ്ങളുമായി ജീവിതം അടിപൊളി..!!
ജീവിതത്തിൽ സംഭവിച്ചു പോയ ഒരു വലിയ തെറ്റ് ഇടയ്ക്ക് ഓർമ്മയിലും ചിന്തകളിലും ഇടംപിടിക്കുമ്പോഴാണ് വരികളിൽ സങ്കടം ജനിക്കുന്നത്...!!
പാഴാക്കിയ കുറെ വർഷങ്ങൾ..
സ്വയം നശിപ്പിച്ച സന്തോഷങ്ങൾ...
ഒരു തീരുമാനം എടുക്കാൻ സാധിക്കാതിരുന്ന ആ നിമിഷം...!!
ഇവയൊക്കെയാണ് സങ്കടങ്ങൾ...!!
അല്ലാതെ അതിന് കാരണമായ ആളെ കുറിച്ചൊരിക്കലും നഷ്ടബോധം അല്ല...!!
ജീവിതം അങ്ങട് വെളിച്ചത്തിൽ തന്നെ തുടരുന്നു...!!
ഇടയ്ക്ക് എപ്പോഴോ കറന്റ് പോയെങ്കിലും ഇപ്പോൾ ജീവിതം പ്രകാശപൂരിതം...!!
വെളിച്ചത്തിന് സോളാർ പാനൽ പോലെയൊരാൾ കൂടെയുണ്ട്..!!
തത്കാലം ഇരുട്ടിലല്ല...!!