കൊഴിഞ്ഞു പോകുമ്പോൾ..(27/03/2023)

എല്ലാ കൊഴിഞ്ഞു പോക്കും മരണമല്ല...!!
ചിലതൊക്കെ പുതിയത്
തളിരിടാൻ വേണ്ടിയുമാണ്...!!

എന്നിലെ ചില ഇലകൾ കൊഴിഞ്ഞു പോയിരിക്കുന്നു...
ഉണങ്ങാതെ...
കരിയാതെ...!!

ഇന്നലെ വരെ എന്റെ മാത്രമായിരുന്നു എന്ന് ഞാൻ കരുതിയ...
ലാളിച്ച...
എന്നും കൂടെ ഉണ്ടാവുമെന്ന് കരുതിയ തളിരുകൾ...
ഇന്നെനിക്ക് അന്യമായി...!!

എങ്കിലും..
നാളെയും ഞാനും
എന്റെ വേരുകളും ഇവിടെയുണ്ടാവും..!!

പൂക്കാൻ ഒരു വസന്തം സ്വന്തമായില്ലെങ്കിൽ ...
പടർന്നു കയറുവാൻ ഒരു താങ്ങ് കണ്ടില്ലെങ്കിൽ...
ഓർക്കുക...
ഞാൻ അന്നും ഇവിടെയുണ്ടാവും...!!

എന്നിലൂടെയാണ്
നീയും വസന്തവും...
വേനലും കടന്നു പോയത്...!!

എന്നിലാണ് നീയും നിന്റെ ഗ്രീഷ്മവും മയങ്ങിയത്...!!

നാളെയുടെ നാമ്പുകൾ
ഉള്ളിൽ ഉറക്കിയിട്ട്...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)