മകൾ... (21/03/2023)
മകൾ അടുത്തൊരു ജന്മദിനത്തിലോട്ട്...
"അമ്മയുടെ ലാളനങ്ങൾ ഇല്ലാതെ..
അച്ഛന്റെ പഴികൾ മാത്രം കേട്ട് കൊണ്ട്..."
ഒരു പ്രാസത്തിനു പറഞ്ഞു എന്ന് മാത്രം..
മക്കൾക്ക് ഒരു ലാളനത്തിന്റെയും കുറവില്ല.. അപ്പന്റെ പഴികളുമില്ല ...!!
ഒന്നിന്റെയും കുറവില്ല എന്റെ മകൾക്ക്...!!
ആരുടേയും...!!
അച്ഛനായും അമ്മയായും ഞാൻ എന്നും കൂടെ തന്നെ..!!
എന്റെ സന്തോഷങ്ങളിൽ അവളെ മാറ്റി നിർത്താറില്ല...!!
ഒരിക്കലും ഒന്നും നിർബന്ധിക്കാറില്ല...
ഒരിഷ്ട്ടവും നാളേയ്ക്ക് മാറ്റി വെയ്ക്കാൻ പറയാറില്ല...!!
എന്റെ ഓർമ്മയിൽ നിറമുള്ള ബാല്യം ഇല്ലെങ്കിലും മകളുടെ ഇഷ്ടങ്ങൾക്ക് പരിമിതികളില്ല..!!
കഴിഞ്ഞ മൂന്ന് വർഷങ്ങളായിട്ട്.
ഇവിടെ നഷ്ടബോധങ്ങളില്ല..!!
കുറ്റബോധമില്ല...!!
ഒന്നിനും കുറവില്ല...!
ആരുടേയും കുറവുകൾ ഇല്ല...!!
അതിർവരമ്പുകൾ ഇല്ല...!!
സന്തോഷം മാത്രം...!!
അടുത്ത യാത്രയെ കുറിച്ചുള്ള ചർച്ചകൾ മാത്രം...!!
ഇത് ഞങ്ങളുടെ സ്വന്തം ഭൂമി...
ചിരിയും കളിയും യാത്രകളുമായി ഞങ്ങൾ നടന്നു നീങ്ങിയ വഴികൾ ഏറെ ..!!
ഇനിയും വിശാലമായി കിടക്കുന്ന പാതകൾ...!!
പരാതികളും പരിഭവങ്ങളും ഇല്ലാതെ ഞങ്ങൾ മുന്നോട്ട്...!!
ആരോടും പരാതിയില്ല...!!
ആരെയും കണ്ട് ജീവിക്കുന്നില്ല..
ആർക്കും വേണ്ടിയും കാത്തിരിക്കുന്നില്ല...!!
ആരുമില്ലാത്തവർക്ക് ഈശ്വരൻ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...!!
എന്റെ മക്കളും അത് അനുഭവിക്കാറുണ്ട്...
നഷ്ടപെട്ട ഒന്നിന്റെയും കുറവുകൾ ഓർമ്മയിൽ പോലും വരുത്താതെ അവർ താലോലിക്കാറുണ്ട്...
ചൂടും ചൂരും കൊടുത്ത ഒരു തണലുണ്ട് അവർക്കിപ്പോൾ...!!
ചിരിപ്പിക്കാനും കൂടെ കളിക്കാനും ആളുണ്ട് കൂട്ടിന് ...
എന്റെ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്ന....
കരയാൻ കാരണമൊരുക്കാത്ത അവരാണ് എനിക്ക് എല്ലാം ...!!
എന്റെ പ്രീയപെട്ടവർ...!!