കുറ്റപ്പെടുത്തൽ... (25/09/2022)
തിരിച്ചടികൾ പതിവായത് കൊണ്ട് ഒരുങ്ങിയിരിക്കാറുണ്ട്..
എങ്കിലും തകർന്നു പോകും...
വേണ്ടപ്പെട്ടവർ എന്ന് കരുതിയവർ തന്നെ തിരിഞ്ഞു നിൽക്കുമ്പോൾ...
കുറ്റപ്പെടുത്തുമ്പോൾ...!!
ഇന്നലെയും അനുഭവിച്ചു...
ഒരുപാട്..!!
എത്ര ചിന്തിച്ചിട്ടും ഞാൻ ചെയ്ത തെറ്റ് മനസിലാവുന്നില്ല..
കൂടെ നിന്നതും കൂട്ടായതും ഇത്രയും വലിയ അപരാധമാണെന്ന് അറിഞ്ഞിരുന്നില്ല...!!
തള്ളി പറയൽ പലപ്പോഴും അനുഭവിച്ചു...
ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല...
എന്നിട്ടും കുറ്റങ്ങൾ മാത്രം കേൾക്കുമ്പോ തകർന്നു പോകുന്നു...!!
ഒന്നുമല്ലാതായി തീരുന്നു..!!
സ്നേഹിച്ചത് ഇത്രയും വലിയ പാതകമാണെന്ന് ഓർത്തില്ല...!!