അഞ്ചു ദിനങ്ങൾ... (24/09/2022)
നഷ്ടപെട്ടത് തിരികെ കിട്ടിയത് പോലെ അഞ്ചു ദിനങ്ങൾ...!!
സെപ്റ്റംബർ 20 മുതൽ 24 വരെ...!!
ഇനിയൊരിക്കലും ആവർത്തിക്കാൻ സാധിക്കാത്ത കുറച്ചു ഓർമ്മകൾ പുനഃ സൃഷ്ടിക്കപെട്ട ദിനങ്ങൾ..!!
മനസും ചിന്തകളും ഒരുപാട് സന്തോഷിച്ച കുറെ നിമിഷങ്ങൾ...!!
ഇനിയൊരിക്കലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഓർമ്മകൾ..!!
കടന്നു പോയി കഴിഞ്ഞപ്പോൾ വീണ്ടും പഴയ ദുഃഖങ്ങൾ ചേക്കേറിയിരിക്കുന്നു..
ഞാൻ തനിച്ചായിരിക്കുന്നു...
എന്റെ ചിന്തകളിൽ ഇരുൾ വീണിരിക്കുന്നു...
പോയ സങ്കടങ്ങൾ തിരികെയെത്തിയിരിക്കുന്നു...!
ഒരിക്കലും ഇനി ഒന്നിക്കാൻ ആവാത്ത ചിലതുണ്ട്...
അതിൽ ഞാനും എന്റെ ഇഷ്ടങ്ങളും അവശേഷിക്കുന്നു...
പരാതി പറയാൻ പോലും അർഹതയില്ലാതെ...
തോളൊന്നു ചാഞ്ഞു സങ്കടം പറയാൻ ആരുമില്ലാതെ...
ഇതും ഞാൻ തന്നെ സഹിക്കണം...
കടന്നു പോകണം...
അതിജീവിക്കണം...
ഒറ്റയ്ക്ക് തന്നെ...!!